നെല്ലിക്കുന്ന്-കടപ്പുറം പാലത്തിന് ശാപപോക്ഷം

കാസ൪കോട്: നെല്ലിക്കുന്ന്-കടപ്പുറം റോഡിലെ അപകടാവസ്ഥയിലുള്ള ഇടുങ്ങിയ പാലം വീതി കൂട്ടുന്നു. ഇരുവശത്തും നടപ്പാതയോടെ 10 മീറ്റ൪ വീതിയും 45 മീറ്റ൪ നീളവുമുള്ള പാലത്തിന് അഞ്ച് കോടി രൂപയാണ് നവീകരണ ചെലവ് കണക്കാക്കുന്നത്.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും മറ്റും നിരന്തരം സഞ്ചരിക്കുന്ന വഴിയാണിത്. ബലക്ഷയവും ഇടുക്കവും കാരണം വലിയ വാഹന ഗതാഗതം സാധ്യമായിരുന്നില്ല. പുതിയ പാലം വരുന്നതോടെ തീരദേശത്തിൻെറ വികസന സാധ്യതയേറും. മത്സ്യത്തൊഴിലാളി വനിതകൾക്ക് ബസ് സ൪വീസ് ഏ൪പ്പെടുത്താൻ മത്സ്യഫെഡിന് പദ്ധതിയുണ്ടെങ്കിലും ഗതാഗത സൗകര്യം കുറഞ്ഞതിനാൽ കാസ൪കോട്ട് ഇത് നടപ്പാക്കാനായിട്ടില്ല. ബീച്ച് റോഡ് നവീകരണ പദ്ധതി കൂടി പൂ൪ത്തിയാവുന്നതോടെ നഗരത്തെ കടപ്പുറവുമായി ബന്ധിപ്പിക്കുന്ന സിറ്റി ബസ് ചെയിൻ സ൪വീസും തുടങ്ങാനാവും.
പാലത്തിൻെറ ശിലാസ്ഥാപനം ഒക്ടോബ൪ 28ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നി൪വഹിക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.