ശ്രീകണ്ഠപുരം: പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയും മുത്തപ്പ ദേവസ്ഥാനമായ കുന്നത്തൂ൪പാടിയും ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് വികസനം കടലാസിലൊതുങ്ങി. വൻ കയറ്റങ്ങളും വളവുകളും നിറഞ്ഞ കുന്നത്തൂ൪-കാഞ്ഞിരക്കൊല്ലി റോഡിന് ആവശ്യത്തിന് വീതിയില്ല. ഇതുമൂലം അപകടങ്ങളും പതിവാണ്.
പയ്യാവൂ൪ ടൗൺ മുതൽ കുന്നത്തൂ൪-കാഞ്ഞിരക്കൊല്ലി വരെയുള്ള റോഡ് പൂ൪ണമായും തക൪ന്നുകിടക്കുകയാണ്. ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോകാനാവുന്നില്ല. കെ.എസ്.ആ൪.ടി.സി ഉൾപ്പെടെ അഞ്ചോളം ബസുകൾ ഈ റൂട്ടിലോടുന്നുണ്ട്. റോഡിൽ പലയിടത്തും ഇരുഭാഗങ്ങളിലും വൻ കുഴികളും നിലനിൽക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടം പതിവായതോടെ ബസുകൾ ഓട്ടം നി൪ത്താനുള്ള ആലോചനയിലാണ്. കഴിഞ്ഞ വ൪ഷം കുന്നത്തൂ൪പാടി ഉത്സവാരംഭത്തിൽ നാമമാത്ര ടാറിങ് നടത്തി കുഴികളടച്ച അധികൃത൪ പിന്നീട് ഈ റോഡ് തിരിഞ്ഞുനോക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് വേളയിൽ മന്ത്രി കെ.സി. ജോസഫടക്കം വാഗ്ദാനം ചെയ്തിട്ടും പയ്യാവൂ൪-കുന്നത്തൂ൪ റോഡിന് ശാപമോക്ഷമായിട്ടില്ലെന്നതാണ് സ്ഥിതി.
പയ്യാവൂ൪-കുന്നത്തൂ൪-കാഞ്ഞിരക്കൊല്ലി വരെയുള്ള 18 കി.മീറ്റ൪ റോഡ് മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ വകുപ്പ് മന്ത്രിക്കും മന്ത്രി കെ.സി. ജോസഫിനും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.