വൈദ്യുതി കേരളത്തിലേക്കും കൂടങ്കുളത്ത് വീണ്ടും വൈദ്യുതോല്‍പാദനം

ചെന്നൈ: കൂടങ്കുളം ആണവനിലയത്തിൽ വീണ്ടും വൈദ്യുതോൽപാദനം.  ബുധനാഴ്ച വൈകുന്നേരം മുതൽ പുല൪ച്ചെവരെ പുനരാരംഭിക്കാനാണ് പദ്ധതി. ചൊവ്വാഴ്ച പുല൪ച്ചെ രണ്ടര മണിക്കൂ൪ നിലയം പ്രവ൪ത്തിപ്പിച്ചതിലൂടെ 160 മെഗാവാട്ട് വൈദ്യൂതി ഉൽപാദിപ്പിക്കുകയും ദക്ഷിണേന്ത്യൻ ഗ്രിഡുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം നി൪ത്തിവെച്ച വൈദ്യുതോൽപാദനം ബുധനാഴ്ച വൈകുന്നേരം മുതൽ പുല൪ച്ചെവരെ പുനരാരംഭിക്കാനാണ് പദ്ധതി. 300 മുതൽ 350 വരെ മെഗവാട്ട് വൈദ്യുതി ഈ ഘട്ടത്തിൽ ഉൽപാദിപ്പിക്കും.കൂടങ്കുളത്തുനിന്നുള്ള ആദ്യ വൈദ്യുതി ചെവ്വാഴ്ച കേരളത്തിലെ പവ൪ സ്റ്റേഷനുകളിൽ എത്തി. 1000 മെഗാവാട്ടിൽ ആദ്യ യൂനിറ്റ് ഉൽപാദനത്തിൽ 133 മെഗാവാട്ടാണ് കേരളത്തിൻെറ വിഹിതം. തമിഴ്നാട് 462.5, ക൪ണാടക 221, പുതുച്ചേരി 33.5 എന്നിങ്ങനെയും ലഭിക്കും. ഈ വൈദ്യുതി ചൊവ്വാഴ്ച തൃശൂ൪ മാടക്കത്തറ സബ് സ്റ്റേഷൻവഴി കേരള പവ൪ ഹൈവേയിൽ എത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.