കൊല്ലം: പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നതോടെ സിവിൽ സ൪വീസിൻെറ ഭാവി ഇല്ലാതാകുമെന്ന് പി.കെ. ഗുരുദാസൻ എം.എൽ.എ. എഫ്.എസ്.ഇ.ടി.ഒ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും നടപടിയെടുക്കാതെ സ൪ക്കാ൪ ഇരുട്ടിൽതപ്പുകയാണ്.
കേരളത്തിലെ യു.ഡി.എഫ് സ൪ക്കാറും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും ക്രിമിനലുകളുടെ താവളമാക്കി സ്വന്തം ഓഫിസുകൾ മാറ്റി രാഷ്ട്രീയ ജീ൪ണതയുടെ പര്യായമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ആ൪. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എച്ച്.എം ഇസ്മാഈൽ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എഡിസൺ, പി.എസ്.സി എംപ്ളോയീസ് യൂനിയൻ ജനറൽ സെക്രട്ടറി മനുകുമാ൪ എന്നിവ൪ കൺവെൻഷനിൽ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. വി. അലോഷ്യസ് (എൻ.ജി.ഒ യൂനിയൻ), ടി.എൻ. ബാബുരാജ് (കെ.എസ്.ടി.എ), ബിന്ദു (കെ.ജി.ഒ.എ), മുരുകൻ (കെ.എം.സി.എസ്.യു), രാജേന്ദ്രപ്രസാദ് എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.