നാശം വിതച്ച് കക്കാട്ടാറിന്‍െറ തീരമിടിയുന്നു

വടശേരിക്കര: തീരമിടിച്ചിൽ നാശം വിതക്കുന്നു. പെരുനാട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ സംഭരണിക്കും പൂവത്തുംമൂട് കടവിനും ഇടക്കുള്ള കക്കാട്ടാറിൻെറ തീരമിടിഞ്ഞാണ് വ്യാപകമായ നാശനഷ്ടമുണ്ടാകുന്നത്. ഏറ്റവുമൊടുവിൽ മടത്തുംമൂഴി പാലത്തിനു സമീപം തലനല്ലൂ൪ മനോഹരൻ,സുമേഷ് ഭവനിൽ ശ്യാമള മധു എന്നിവരുടെ ഇരുപത് സെൻേറാളം വസ്തുവും അതിലുണ്ടായിരുന്ന തെങ്ങ്, പ്ളാവ്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങളും തീരമിടിച്ചിലിൽ കക്കാട്ടാറ്റിൽ പതിച്ചു.കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ 20 അടിയോളം താഴ്ചയിൽ കൃഷിഭൂമി ഒലിച്ചുപോകുകയായിരുന്നു.
ഇപ്പോൾ നദിയിലെ വെള്ളത്തിൻെറ ഏറ്റക്കുറച്ചിലനുസരിച്ച് തീരമിടിഞ്ഞ് കൂടുതൽ വസ്തുവും കൃഷിയും മണ്ണിടിച്ചിലിൽ ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുകയാണ്.വലിയ തോതിൽ തീരമിടിഞ്ഞതും മടത്തുംമൂഴി പാലത്തിന് ബലക്ഷയമുണ്ടാകാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
കാലവ൪ഷം ശക്തിപ്പെട്ടതിനെ തുട൪ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മാസം മുമ്പ്  പെരുനാട് ജലവൈദ്യുതി പദ്ധതിയുടെ മറുകരയിലെ കുറ്റിക്കയം ഭാഗത്ത് 40 മീറ്ററോളം നീളത്തിൽ കര ഇടിഞ്ഞുപോയിരുന്നു. കൂടാതെ പെരുനാട് ക്ഷേത്രക്കടവ് മുതൽ മുക്കം കടവ് വരെ മണ്ണിടിച്ചിൽ വ്യാപകമാണ്.
പൂവത്തുംമൂട് പാലത്തിനു തൊട്ടുതാഴെ പമ്പാനദിയും കക്കാട്ടാറും ചേരുന്ന പെരുനാട് കരയിൽ രൂക്ഷമായ അളവിൽ തിട്ടയിടിയുന്നത് പൂവത്തുംമൂട് പാലത്തെ ദോഷകരമായി ബാധിക്കും.തീരമിടിച്ചിൽ രൂക്ഷമായ പെരുനാട്ടിൽ കക്കാട്ടാറിൻെറ ഇരുകരയിലും സംരക്ഷണഭിത്തി നി൪മിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.