തുറവൂ൪: തുറവൂ൪ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ സ്ഥലമെടുപ്പ് നടപടി ത്വരിതപ്പെടുത്തുമെന്നും പുതിയ ആശുപത്രി കെട്ടിടം നാലുനിലയാക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാ൪ പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൻെറ നി൪മാണപ്രവ൪ത്തനം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
നബാ൪ഡിൻെറ 1.5 കോടി ചെലവഴിച്ചാണ് ആശുപത്രി കോമ്പൗണ്ടിൽ ഒരുനില കെട്ടിടം നി൪മിക്കുന്നത്. നാലുനിലയിൽ നി൪മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കും.
ആശുപത്രിയോട് ചേ൪ന്നുകിടക്കുന്ന 60.5 സെൻറ് സ്ഥലത്തിൻെറ അക്വസിഷൻ നടപടികൾ വേഗം പൂ൪ത്തിയാക്കുന്നതിന് ഉടൻ അഡ്വക്കറ്റ് ജനറലുമായി ച൪ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.ആശുപത്രി മെഡിക്കൽ ഓഫിസ൪ ഡോ. ആ൪. റൂബി, പട്ടണക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കണ്ണാടൻ, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.കെ. ഉമേശൻ, തുറവൂ൪ മഹാക്ഷേത്ര ഭക്തജന സമിതി പ്രസിഡൻറ് ടി.ജി. പത്മനാഭൻ നായ൪, ആശുപത്രി വികസന സമിതി അംഗങ്ങളായ സി.പി. സാബു, സണ്ണി മണലേൽ എന്നിവ൪ ചേ൪ന്ന് മന്ത്രിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.