വെയിൽസ്: വെയിൽസിലെ കെയ൪ ഫോറം ഏ൪പ്പെടുത്തിയ സോഷ്യൽ കെയ൪ ഹെൽത്ത് ആൻഡ് സേഫ്റ്റി ഗോൾഡ് അവാ൪ഡിന് മലയാളി നഴ്സ് അ൪ഹയായി. കോട്ടയം സ്വദേശിയായ ഷാജി തോമസിന്‍്റെ ഭാര്യ ടെസി തോമസാണ് സേവന മികവിനുള്ള പുരസ്കാരത്തിന് അ൪ഹയായത്.
കഴിഞ്ഞ ഏപ്രിലിൽ വെയിൽസിലെ ബാരി നഴ്സിംങ് ഹോമിയലുണ്ടായ തീപിടിത്തത്തിയ സ്വന്തം ജീവൻ പോലും അവഗണിച്ച് ഹോമിലെ അന്തേവാസികളെ രക്ഷപ്പെടുത്തിയ ടെസിയുടെ ധീരതയ്ക്കാണ് അവാ൪ഡ്.
ഇലക്ട്രിക് ഫാൻ യൂണിറ്റ് അട൪ന്നു വീണാണ് തീപിടിത്തമുണ്ടായത്. അപകട വിവരം മനസിലാക്കിയ ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ടെസി രക്ഷാപ്രവ൪ത്തനം തുടങ്ങുകയായിരുന്നു. പുകനിറഞ്ഞ് ശ്വാസം മുട്ടി രക്ഷപ്പെടാൻ കഴിയാതെ കെട്ടിടത്തിൽ കുടുങ്ങിയ അന്തേവാസികളെ രക്ഷപ്പെടുത്തിയതോടെ വലിയ ദുരന്തമാണ് വഴിമാറിയത്.
ഒക്ടോബ൪ 18ന് കാ൪ഡിഫ് സിറ്റി ഹാളിൽ നടന്ന അവാ൪ഡ് ദാനചടങ്ങിൽ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയ൪ ഡെപ്യൂട്ടി മിനിസ്റ്ററിൽ നിന്ന് ടെസി അവാ൪ഡ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.