ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്

മാനന്തവാടി: ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്നുപേ൪ക്ക് ഗുരുതരപരിക്ക്. കേരള ഗ്രാമീൺ ബാങ്ക് കെല്ലൂ൪ ശാഖ ജീവനക്കാരൻ പയ്യമ്പള്ളി കിഴക്കുംപുറത്ത് ബേബി എന്ന ജോസഫ്(47), ഓട്ടോ ഡ്രൈവ൪ കാപ്പുക്കുന്ന് പുഴക്കൽ ഇസ്മായിൽ(28), മാനാഞ്ചിറ ഉപ്പി അന്ത്രു(45) എന്നിവ൪ക്കാണ് ഗുരുതര പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ കെല്ലൂ൪ മൊക്കത്താണ് അപകടം.  മാനന്തവാടി ഭാഗത്ത് നിന്ന് പോയ ഓട്ടോറിക്ഷ കൽപറ്റയിൽ നിന്ന് വന്ന കെ.എസ്.ആ൪.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ പരിക്കേറ്റവരെ മെഡിക്കൽ കോളജാശുപത്രിയിൽ കൊണ്ടു പോകാൻ വൈകി. ജില്ലാ ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസിൽ ഒരാളെ കൊണ്ടുപോയി. അരമണിക്കൂറിനുശേഷം അഗ്നിരക്ഷാ യൂനിറ്റിൻെറ ആംബുലൻസ് എത്തിയാണ് രണ്ടാമത്തെ ആളെ കൊണ്ടുപോയത്. കമ്പളക്കാടുനിന്ന് വിളിച്ചുവരുത്തിയ ആംബുലൻസിലാണ്  മൂന്നാമത്തെ ആളെ കൊണ്ടുപോയത്. അപ്പോഴേക്കും  അപകടം നടന്ന് ഒരുമണിക്കൂ൪ കഴിഞ്ഞിരുന്നു. അഗ്നിരക്ഷാ യൂനിറ്റിൻെറ ആംബുലൻസ് യാത്രാമധ്യേ കണിയാമ്പറ്റയിൽ എത്തിയപ്പോൾ തകരാറിലായി. ഇതേ തുട൪ന്ന് കൽപറ്റയിൽനിന്ന് മറ്റൊരു ആംബുലൻസ് എത്തിയാണ് യാത്ര തുട൪ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.