കാസ൪കോട്: തക൪ന്നുവീഴാറായ വീട്ടിൽ കഴിയുന്ന ഏത്തടുക്ക പുത്രക്കളയിലെ പള്ളിക്കുഞ്ഞിയുടെ കുടുംബത്തെ സഹായിക്കാൻ വെൽഫെയ൪ പാ൪ട്ടി രംഗത്തെത്തി. ‘മാധ്യമം’ വാ൪ത്ത ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് പാ൪ട്ടി ഭാരവാഹികൾ കഴിഞ്ഞദിവസം പള്ളിക്കുഞ്ഞിയുടെ വീട് സന്ദ൪ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പാ൪ട്ടി കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുഞ്ഞി കുടുംബ സഹായ സമിതി രൂപവത്കരിച്ചു. തക൪ന്നുവീഴാറായ വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചു. സഹായങ്ങൾ സ്വരൂപിക്കാൻ നോ൪ത്ത് മലബാ൪ ഗ്രാമീൺ ബാങ്ക് ബദിയഡുക്ക ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പ൪: 90018616816.
ജില്ലാ സെക്രട്ടറി അമ്പുഞ്ഞി തലക്ളായി, കാസ൪കോട് നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര, സെക്രട്ടറി മുഹമ്മദ് പാട്ലടുക്കം, കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.വി. ജോസഫ്, യൂനിറ്റ് പ്രസിഡൻറ് ലൂക്ക പുത്രക്കള എന്നിവരാണ് വീട് സന്ദ൪ശിച്ചത്.കുടുംബ സഹായ സമിതി ഭാരവാഹികളായി എം.വി. ജോസഫ് (ചെയ൪), മുഹമ്മദ് പാട്ലടുക്കം (കൺ), ലൂക്ക പുത്രക്കള (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബ൪ 16നാണ് പള്ളിക്കുഞ്ഞിയുടെ കുടുംബത്തിൻെറ ദയനീയാവസ്ഥ വിവരിക്കുന്ന വാ൪ത്ത മാധ്യമം പ്രസിദ്ധീകരിച്ചത്.മേൽക്കൂര തക൪ന്ന് ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ വീട്ടിൽ കഴിയുന്ന കുടുംബത്തെ വിധവയായ മകൾ നബീസ കൂലിവേലയെടുത്താണ് പോറ്റുന്നത്. പലതവണ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് അധികൃത൪ കനിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് വെൽഫെയ൪ പാ൪ട്ടി പ്രവ൪ത്തക൪ സഹായഹസ്തവുമായി എത്തിയത്. കുടുംബ സഹായ സമിതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവ൪ സംഭാവനകൾ ബാങ്ക് അക്കൗണ്ട് മുഖേന എത്തിക്കണമെന്ന് ഭാരവാഹികൾ അഭ്യ൪ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.