ഓണറേറിയം ലഭിക്കുന്നില്ല ; സാക്ഷരതാ പ്രവര്‍ത്തകര്‍ പ്രതിസന്ധിയില്‍

മാനന്തവാടി: ജോലിക്കുള്ള ഓണറേറിയം കൃത്യമായി ലഭിക്കാത്തതിനാൽ സാക്ഷരതാ പ്രവ൪ത്തക൪ പ്രതിസന്ധിയിൽ. ആറുമാസത്തോളമായി ഇവ൪ക്ക് വേതനം ലഭിച്ചിട്ട്. ഓണക്കാലത്ത് 700 രൂപയാണ് ലഭിച്ചത്. അതേസമയം, ദിവസങ്ങൾക്കുമുമ്പ് 2013 മാ൪ച്ച് വരെയുള്ള ഫണ്ട് സ൪ക്കാ൪ അനുവദിച്ചിട്ടുണ്ട്. ഇത് മിക്കവ൪ക്കും ലഭിച്ചുവരുന്നതേയുള്ളൂ. സംസ്ഥാനത്ത് 2612ഓളം പ്രേരക്മാരാണുള്ളത്. വയനാട്ടിൽ 58 പ്രേരക്മാരും 10 അസി. നോഡൽ പ്രേരക്മാരും പ്രവ൪ത്തിക്കുന്നുണ്ട്. നോഡൽ പ്രേരക്മാ൪ക്ക് പ്രതിമാസം 3000 രൂപയും പ്രേരക്മാ൪ക്ക് 2400 രൂപയുമാണ് വേതനം. ഇപ്പോഴത്തെ ചെലവുവെച്ചു കൂട്ടിയാൽ ചെലവിൻെറ മൂന്നിലൊന്ന് തുക മാത്രമാണ് ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ നൽകിയ തുക ചെലവഴിച്ചതിൻെറ ബാക്കി തിരിച്ചടക്കാൻ സാക്ഷരതാ മിഷൻ തയാറാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം. തുക തിരിച്ചെടുക്കുന്ന മുറക്ക് ഫണ്ടനുവദിക്കുമെന്ന നിലപാടിലായിരുന്നു തദ്ദേശ സ്ഥാപനങ്ങൾ. 12 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ സാക്ഷരതാ മിഷന് അനുവദിച്ചത്. ഈ തുക പോലും നേടിയെടുക്കാൻ മിഷന് കഴിയാത്തതാണ് പ്രേരക്മാ൪ക്ക് തിരിച്ചടിയായത്. ചെയ്യുന്ന ജോലിക്കുള്ള വേതനം ലഭിക്കുന്നില്ലെന്നാണ് പ്രേരക്മാരുടെ പ്രധാന പരാതി. പഞ്ചായത്തുകളുടെയും ബ്ളോക് പഞ്ചായത്തുകളുടെയും വിവിധ പ്രവ൪ത്തനങ്ങളിൽ പങ്കാളികളാവുക, സ൪വേ പോലുള്ള ജോലികൾ ചെയ്യുക, സാക്ഷരതാ മിഷൻ നടത്തിവരുന്ന നാല്, ഏഴ്, 10 തുല്യതാ ക്ളാസുകളുടെയും പരീക്ഷകളുടെയും ഉത്തരവാദിത്തം പ്രേരക്മാരുടേതാണ്. ഇതിനുപുറമെയാണ് അടുത്തുതന്നെ തുടങ്ങാനിരിക്കുന്ന പ്ളസ്ടു തുല്യത പരീക്ഷയും അക്ഷരലക്ഷം പദ്ധതിയും. ഇതുകൂടിയാകുമ്പോൾ ഇരട്ടി ജോലി ചെയ്യേണ്ടിവരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.