കോഴിക്കോട്: താമരപ്പൂക്കളും പൂജാസാധനങ്ങളും വിൽക്കുന്ന തളി ക്ഷേത്രംറോഡിലെ കടകൾക്കു മുന്നിലൂടെ ദു൪ഗന്ധംപരത്തി മാലിന്യമൊഴുകുന്നു.
ഓടകൾ അടഞ്ഞതിനാൽ മാലിന്യം മുഴുവൻ നിറഞ്ഞൊഴുകുകയാണ്. സ്കൂൾകുട്ടികൾക്കും സാമൂതിരി കോളജിലെ വിദ്യാ൪ഥികൾക്കും ക്ഷേത്രത്തിലെത്തുന്നവ൪ക്കും ഇത് ചവിട്ടാതെ മുന്നോട്ടുപോകാനാവില്ല.
കോ൪പറേഷനിൽ പരാതി നൽകിയാൽ ഓടയിലെ മണ്ണ് കോരി പുറത്തിടുമെന്ന് കടയുടമകൾ പറയുന്നു. ഈ മണ്ണ് അവിടെ കിടക്കും.
അടുത്ത മഴക്ക് ഓടയിലേക്കുതന്നെ ഒലിച്ചിറങ്ങും. പിന്നെയും ഓട അടയും.
ഒഴുക്ക് നിൽക്കുന്നതോടെ മലിനജലം റോഡിൽതന്നെ. ഇപ്പോൾ റോഡിലാകെ മാലിന്യം വ്യാപിച്ചുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.