കോഴിക്കോട്: പേരിനുപോലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ല, നല്ലൊരു കോ൪ട്ട് പോലുമില്ല; എന്നിട്ടും പ്രതിഭകളുടെ തിളക്കത്തിൽ കേരളത്തിലെ 13 ജില്ലകളെയും പിന്തള്ളി കോഴിക്കോട് ജില്ലാ ടീം സംസ്ഥാന സീനിയ൪ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൻെറ അമരത്തെത്തി. 30 വ൪ഷത്തെ ഇടവേളക്കു ശേഷമാണ് ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്.
ലോക ജൂനിയ൪ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അണ്ട൪-19 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനുള്ള അപൂ൪വമായ സൗഭാഗ്യം കൈവന്നത് കോഴിക്കോടിൻെറ കെ.പി. ശ്രുതിക്കാണ്. ദേശീയ- സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനമാണ് ജില്ല നടത്തിക്കൊണ്ടിരിക്കുന്നത്. മികവുറ്റ ഒരുപിടി താരങ്ങളുടെ കരുത്തുറ്റ പ്രകടനമാണ് ഈ നേട്ടം കൈവരിക്കാൻ ജില്ലക്ക് തുണയായത്.
മികച്ച നേട്ടം കൈവരിച്ച താരങ്ങളെ ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ ആദരിച്ചു.
ആദ൪ശ് ബിനോയ്, അശ്വിൻ സതീശ്, നീരജ് റഹ്മാൻ, നിധിലേഷ് സുന്ദ൪, മുഹമ്മദ് മുനവ൪, സുജിത്ത് എസ്, പി.എച്ച്. സൂരജ്, ശ്രിധിൻ, എസ്.കെ.അശ്വതി , കെ.പി. ശ്രുതി, കീ൪ത്തന പി. നായ൪, അമേയ നാസ൪, അനുഗ്രഹ വിജയകുമാ൪, ആദിത്യ ബിനോയ്, ജോഷിൻ ജോൺ, അമൃത ഭാസ്ക൪, അഞ്ജു ഭാസ്ക൪ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.
ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ബാഡ്മിൻറൺ അസോസിയേഷൻ പ്രസിഡൻറ് പി.എം. മുസമ്മിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീല മുഖ്യാതിഥിയായിരുന്നു. ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, എ. വൽസലൻ, പ്രസ് ക്ളബ് പ്രസിഡൻറ് കമാൽ വരദൂ൪, ഡോ. എൻ. ശിവരാജ്, ഡോ. കുഞ്ഞാലി, എം. ഹാരിസ്, എ.വി. ബിനോയ്, ഡോ. എ.എം. നജീബ്, സഞ്ജീവ്സാബു എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.