കൊല്ലം: ജില്ലയിൽ മൃഗസംരക്ഷണവകുപ്പിലെ ഡോക്ട൪മാരും ലൈവ്സ്റ്റോക് ഇൻസ്പെക്ട൪മാരും ബലപരീക്ഷണത്തിൽ. കുളമ്പുരോഗ പ്രതിരോധപ്രവ൪ത്തനവുമായി ബന്ധപ്പെട്ടാണ് മൃഗസംരക്ഷണവകുപ്പിലെ പ്രധാനപ്പെട്ട രണ്ട് വിഭാഗങ്ങളിലുള്ളവ൪ തമ്മിൽ പോര് മുറുകുന്നത്.
ജില്ലയിലെ സീനിയ൪ വെറ്ററിനറി സ൪ജനെതിരെ ലൈവ്സ്റ്റോക് ഇൻസ്പെക്ട൪മാ൪ കുപ്രചാരണം നടത്തുന്നതായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കൊല്ലം ജില്ലാ നേതൃത്വം ആരോപിച്ചു. കുപ്രചാരണം നടത്തുന്നവ൪ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഡോക്ട൪മാ൪ ഒരുങ്ങുകയാണ്.
കുളമ്പുരോഗ കുത്തിവെപ്പുമായി സഹകരിക്കാതിരുന്ന കുണ്ടറ മൃഗാശുപത്രിയിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ട൪മാ൪ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ടതിന് പ്രതികാരനടപടിയായി സ്ത്രീപീഡനക്കേസ് കെട്ടിച്ചമച്ചതായി ഡോക്ട൪മാ൪ കുറ്റപ്പെടുത്തുന്നു.
ജില്ലയിൽ കുളമ്പുരോഗം അനവധി കന്നുകാലികൾക്ക് പടരാനും ക്ഷീരമേഖലയെ തക൪ക്കാനും കാരണമായത് യഥാവിധി വാക്സിനേഷൻ നടത്താതിരുന്നതാണ്.
പഞ്ചായത്തുതല അധികാര വികേന്ദ്രീകരണത്തെ എതി൪ത്തുകൊണ്ട് കുളമ്പുരോഗ നിയന്ത്രണപദ്ധതിയിൽനിന്ന് വിട്ടുനിന്ന ലൈവ്സ്റ്റോക് ഇൻസ്പെക്ട൪മാ൪ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഡോക്ട൪മാരുടെ സംഘടന ആവശ്യപ്പെടുന്നു.
വാക്സിനേഷന് പോകാൻ തയാറാകാത്ത ജീവനക്കാരിയോട് വിശദീകരണം ചോദിച്ചതിനെ സ്ത്രീപീഡനമാക്കിയത് സ൪ക്കാ൪ സ൪വീസിൻെറ കാര്യക്ഷമത തക൪ക്കും. പരാതിയിൽ സ്ത്രീപീഡന പരിഹാരസെൽ അന്വേഷണം നടത്തുകയും റിപ്പോ൪ട്ട് സമ൪പ്പിക്കുകയും ചെയ്തതാണ്.
പരാതിയിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലും അന്വേഷണം നടക്കുന്നു.
എന്നാൽ ഇതെല്ലാം മറച്ചുവെച്ച് അന്വേഷണത്തിനുവേണ്ടി മുറവിളികൂട്ടുന്നത് ദുരൂഹമാണ്.
പ്രശ്നത്തിൽ വകുപ്പുമന്ത്രി ഇടപെടണമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.