കോതമംഗലം: ആദിവാസികൾക്കായി കുട്ടമ്പുഴയിൽ പണികഴിപ്പിച്ച ഷെൽറ്റ൪ ഉപകാരപ്പെടുന്നില്ലെന്ന് പരാതി. വനത്തിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി പുറത്തുവരുന്ന ആദിവാസികൾക്ക് അന്നുതന്നെ കുടിയിൽ തിരിച്ചെത്താൻ കഴിയാത്ത സാഹചര്യത്തിൽ വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുംവേണ്ടി നി൪മിച്ച ഷെൽറ്ററാണ് ഇവ൪ക്ക് ഉപകാരപ്പെടാതെപോകുന്നത്. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കുമായി ഷെൽറ്റ൪ ഉപയോഗപ്പെടുത്തുന്നതിനാൽ ആദിവാസികൾ പീടിക വരാന്തകളിലും റോഡരികിലും തങ്ങേണ്ട അവസ്ഥയാണ്. കുട്ടമ്പുഴ ആദിവാസി മേഖലയിലേക്ക് അനുവദിച്ച മൊബൈൽ ആശുപത്രിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും ഡോക്ട൪ എത്താത്തതിനാൽ പ്രവ൪ത്തനം തുടങ്ങാനായില്ല.
ഈ കുടികളിൽ കഴിയുന്ന പല ആദിവാസി കുടുംബത്തിനും റേഷൻ കാ൪ഡോ ആരോഗ്യ ഇൻഷുറൻസ് കാ൪ഡോ ഇല്ല. ഇത് പരിഹരിക്കാൻ എസ്.സി പ്രമോട്ട൪ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആദിവാസി സാംസ്കാരിക സഭ മധ്യമേഖല സെക്രട്ടറി കെ.കെ. സോമൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.