മാങ്കുളം: മാധവ് ഗാഡ്ഗിൽ റിപ്പോ൪ട്ട് സ൪ക്കാ൪ തള്ളിക്കളഞ്ഞെങ്കിലും ആ റിപ്പോ൪ട്ടിലെ ജനവിരുദ്ധ ശിപാ൪ശകൾ പലതും മാറ്റവുമില്ലാതെ കസ്തൂരി രംഗൻ റിപ്പോ൪ട്ടിലും തുടരുന്നതായി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര പറഞ്ഞു. മാങ്കുളത്ത് ചങ്ങനാശേരി അസംപ്ഷൻ കോളജിലെ സോഷ്യൽവ൪ക്ക് വിദ്യാ൪ഥികൾ സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചുള്ള പൊതുസംവാദത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു ഹൈറേഞ്ച് സംരക്ഷണസമിതി പ്രസിഡൻറ് കൂടിയായ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര. ജോ൪ജ് കുളങ്ങര മോഡറേറ്ററായി. സംവാദത്തിൽ ക൪ഷകസംഘം ജില്ലാപ്രസിഡൻറ് സി.വി. വ൪ഗീസ് ഉൾപ്പെടെ പങ്കെടുത്തെങ്കിലും 3.30ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സംവാദം അവസാനിപ്പിച്ച് ജനങ്ങൾ പിരിഞ്ഞതിനുശേഷമാണ് ഗാഡ്ഗിൽ കമ്മിറ്റി അംഗമായ ഡോ.വി.എൻ. വിജയൻ സ്ഥലത്തെത്തിയത്. ഇത് സംവാദത്തിൻെറ ഊ൪ജസ്വലത നഷ്ടപ്പെടുത്തി. മാങ്കുളത്ത് സംവാദത്തിനെത്തിയ ഡോ. വിജയൻെറ പരിസ്ഥിതി ശിപാ൪ശകളുടെ പൊള്ളത്തരം തുറന്നുകാട്ടിയും പരിസ്ഥിതി പ്രവ൪ത്തനത്തിലെ ആത്മാ൪ഥതയില്ലായ്മയെ ആക്ഷേപിച്ചും തുറന്നകത്തുമായി ഹൈറേഞ്ച് സംരക്ഷണസമിതി മേഖലാകമ്മിറ്റി രംഗത്തുവന്നു. സംവാദത്തിന് വൈകിയാണെത്തിയതെങ്കിലും തുറന്ന കത്ത് മുമ്പുതന്നെ വേദിയിൽ വിതരണം ചെയ്തിരുന്നു.
പരിസ്ഥിതി സ്നേഹിയെങ്കിൽ ഡീ കമീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഇടുക്കി ഡാമിലെ വൈദ്യുതി ഉപയോഗിച്ച് ജീവിതം നയിക്കില്ലെന്നും പൊതുവാഹനങ്ങൾ മാത്രമെ യാത്രക്ക് ഉപകരിക്കൂവെന്ന് പ്രഖ്യപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഹൈറേഞ്ചിലെ മലനിരകളിലെ ക൪ഷകരുടെ ചെലവിൽ ലോകത്തിൻെറ കാലാവസ്ഥ കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചവ൪ കൃഷിയും ജീവിതവും നഷ്ടപ്പെടുന്ന ക൪ഷകന് എന്ത് പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിക്കാത്തത് എന്തെന്നും കത്തിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.