ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയുടെ സമീപത്തെ പെരുന്തോട്ടിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഞായറാഴ്ച രാവിലെയാണ് ചത്ത മത്സ്യങ്ങൾ തോട്ടിലൂടെ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
വിവരമറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് പരിഭ്രാന്തരായി തടിച്ചുകൂടി. കൊരട്ടി പൊലീസ് സ്ഥലത്തെത്തി തോട്ടിലെയും പരിസരത്തെയും വെള്ളത്തിൻെറ സാമ്പിൾ ശേഖരിച്ചു. മത്സ്യങ്ങൾ എപ്പോഴാണ് ചത്തതെന്ന് വ്യക്തമല്ല. നിറ്റാ ജലാറ്റിൻ കമ്പനിയുടെ പിൻഭാഗത്താണ് പെരുന്തോട് ഇതിൻെറ ഒഴുക്ക് ചാലക്കുടിപ്പുഴയിലേക്കാണ്. നിറ്റാ ജലാറ്റിൻെറ പിൻഭാഗത്തെ പാടത്തുനിന്നും അപ്പുറത്ത് ചാത്തൻചാലിൽനിന്നും ഇവിടേക്ക് വെള്ളം വന്നെത്തും. ചാത്തൻചാലിൻെറ ഭാഗത്ത് മത്സ്യങ്ങൾ ചത്തുപൊങ്ങിയിട്ടില്ല.
കമ്പനിയുടെ പിൻഭാഗത്തെ ചാലിലൂടെ വരുന്ന വെള്ളത്തിലാണ ് മത്സ്യങ്ങൾ ചത്തു കാണുന്നത്.നൂറു കണക്കിന് മത്സ്യങ്ങൾ ചത്ത് പെരുന്തോട്ടിലൂടെ ഒഴുകി ചാലക്കുടിപ്പുഴയിലേക്ക് പോയിട്ടുണ്ട്. ഉച്ചതിരിഞ്ഞും തോട്ടിലൂടെ മത്സ്യങ്ങൾ ഒറ്റയ്ക്കും കൂട്ടമായും ഒഴുകി പോകുന്നത് കാണാമായിരുന്നു. കുറേ ചത്ത മത്സ്യങ്ങൾ തോടിൻെറ ഇരുവശത്തും അടിഞ്ഞുകൂടിയിട്ടുണ്ട്. . കരിമീനും കൂരിയും തൂളിയും ആരലും മലിഞ്ഞീനും പരലുകളുമടങ്ങുന്ന നാടൻ മത്സ്യങ്ങളാണ്് കുരുതിക്ക് ഇരയായിട്ടുള്ളത്. സാധാരണ മാലിന്യത്തെ അതിജീവിക്കുന്ന ജനുസ്സിൽ പെട്ട മത്സ്യങ്ങളാണിവ. മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണം നിറ്റാ ജലാറ്റിൻ കമ്പനിയുടെ മാലിന്യമെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. കമ്പനിയുടെ പിൻഭാഗത്തൂടെ മാലിന്യം വയലിലേക്ക് തുറന്നുവിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമത്രേ. നിറ്റാ ജലാറ്റിൻ കമ്പ നിയുടെ മലിനീകരണത്തിനെതിരെയുള്ള സമരപരിപാടികൾ കൂടുതൽ ശക്തമാക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീന൪ കെ. എ. അനിൽകുമാ൪ പറഞ്ഞു. കഴിഞ്ഞ മേയിൽ ചാലക്കുടിപ്പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. ഇതത്തേുട൪ന്ന് കാതിക്കുടത്ത് വലിയ സമരങ്ങളും പ്രതിഷേധവും ഉയ൪ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.