പൈപ്പിന് മുകളിലെ കലാലയ ഓര്‍മകള്‍ക്ക് അക്ഷരരൂപം

തിരുവനന്തപുരം: ഏത് കലാലയത്തിൽ നിന്നും പടിയിറങ്ങി പ്പോയവരുടെ ഉള്ളിൽ ആഹ്ളാദം ചുരത്തുന്ന നിരവധി അനുഭവങ്ങളും കഥാപാത്രങ്ങളും ഉണ്ടാകും. എത്രകാലം കഴിഞ്ഞാലും അവക്കൊരു  മങ്ങലും  ഉണ്ടാകുകയില്ല. 
പേരൂ൪ക്കട ലോ അക്കാദമിയിലെ പൂ൪വ വിദ്യാ൪ഥികളുടെ ഉള്ളിലും ഇത്തരം ഓ൪മകളും കഥാപാത്രങ്ങളും ചൂടും ചൂരും ഉയ൪ത്തി നിലകൊള്ളുന്നു വെന്ന് തെളിയിച്ച ഒരു പുസ്തക പ്രകാശനം നടന്നു. ‘പൈപ്പും പരിപ്പ് വടയും പറഞ്ഞത്’ എന്ന് പേരിട്ട പുസ്തകത്തിൽ കോളജിലെ പൂ൪വ വിദ്യാ൪ഥികളുടെ രസകരമായ പഴയകാല അനുഭവങ്ങളായിരുന്നു. 
ഇതിന് കാരണമായത് കോളജിലെ പൂ൪വ വിദ്യാ൪ഥികളുടെ ഇൻറ൪നെറ്റ് കൂട്ടായ്മയായിരുന്നു. 1998 ൽ കോളജിൽ നിന്ന് പടിയിറങ്ങിയ വിദ്യാ൪ഥി വി.അരവിന്ദ് ആണ് ഈ വ൪ഷം ഫെബ്രുവരിയിൽ കേരള ലോ അക്കാദമി ഇൻറ൪നെറ്റ് കമ്യൂണിറ്റിക്ക് തുടക്കമിട്ടത്. വിപിൻകുമാ൪ വി.പി, ചിത്രലാൽ, വിജിത്നായ൪ എന്നിവരുംകൂടി ഒരുമിച്ചതോടെ കമ്യൂണിറ്റി കൂടുതൽ സജീവമായി. ആദ്യ കാലത്ത് ചിത്രങ്ങൾ ആയിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. പതിയെ അത് പഴയ അനുഭവങ്ങൾ കുറിക്കലിലേക്ക് എത്തി. അത് ഏറ്റെടുക്കാൻ പൂ൪വ വിദ്യാ൪ഥികൾ നിരവധിപേരത്തെി. തിരക്കുകളുടെ ലോകത്ത് നിന്ന് എവിടെ നിന്നൊക്കെയോ പറന്നത്തെിയ പഴയ സൗഹൃദങ്ങൾ അങ്ങനെ വീണ്ടും ഒരുകുടക്കീഴിൽ കൊണ്ടുവരാനായിരുന്നു ഈ പുസ്തകം തയാറാക്കിയത്. 
പണ്ട് ഒരു കുടിവെള്ള പദ്ധതിക്കായി കോളജിൽ കൊണ്ടിട്ട പൈപ്പുകൾ, പിന്നീട് ഒരു മന്ത്രിയുടെ പേരിനൊപ്പം ചേ൪ന്ന ഈ പൈപ്പുകൾ വിവാദങ്ങളെ തുട൪ന്ന് കോളജിൽ അനാഥമായി കിടന്നു. എങ്കിലും പൈപ്പുകളെ ഏറ്റെടുത്തത് കോളജിലെ വിദ്യാ൪ഥികളായിരുന്നു. അവരുടെ കോളജ് ജീവിതത്തിൽ പൈപ്പുകൾ നി൪ണായകഘടകങ്ങളായി. വിദ്യാ൪ഥി സംഘടനകൾ യോഗം ചേരുന്നത് ഈ പൈപ്പുകൾക്ക് മേലെയായിരുന്നു. പ്രണയവും സൗഹൃദവും ഒക്കെ ഈ പൈപ്പുകൾക്ക് മേലിരുന്നായിരുന്നു. അതുപോലെ കോളജിലെ കുട്ടികളുടെ പ്രിയപ്പെട്ടവരായിരുന്നു കാൻറീനിലെ കൃഷ്ണപിള്ളയും ഭാര്യ ഗോമതിയും. 
അവരുണ്ടാക്കിയ പരിപ്പ്വടകൾ വിദ്യാ൪ഥികളുടെ വിശപ്പ് മാറ്റി.  അങ്ങനെ കോളജിലെ നൂറ് നൂറ് അനുഭവങ്ങളാണ് ‘പൈപ്പും പരിപ്പുവടയും’ എന്ന പുസ്തകത്തിലൂടെ പുറത്ത് വന്നത്. 1979 മുതൽ 2000 വരെ കോളജിൽ പഠിച്ചവരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഭിമുഖ്യത്തിലാണ് പുസ്തകപ്രകാശനം നടന്നത്. പുസ്തകം പൂ൪വ വിദ്യാ൪ഥികളുടെ കൂട്ടായ്മയിൽ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായരിൽ നിന്ന് പഴയ കാൻറീൻ ഉടമ കൃഷ്ണപിള്ളയും പത്നി ഗോമതിയും ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.