ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണ മഹോത്സവത്തിന് വ൪ണാഭ സമാപനം. നന്ദികേശന്മാ൪ പടനിലത്ത് അണിനിരന്നപ്പോൾ സാക്ഷ്യംവഹിക്കാനത്തെിയത് ലക്ഷങ്ങൾ. മാസങ്ങളായി കരുനാഗപ്പള്ളി, കാ൪ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ കരക്കാ൪ കെട്ടുകാളകളെ ഒരുക്കുന്ന തിരക്കിലായിരുന്നു. ശനിയാഴ്ചയോടെ പണി പൂ൪ത്തിയാക്കിയ കെട്ടുകാളകളെ ഞായറാഴ്ച വൈകിട്ടോടെ ഓച്ചിറ ക്ഷേത്രപടനിലത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. 60 അടി പൊക്കമുള്ള ഏറ്റവും വലിയ കെട്ടുകാളകളെ ക്ഷേത്രത്തിൽ എത്തിച്ചത് കൃഷ്ണപുരം മാമ്പകന്നേൽ പൗരസമിതിയാണ്. ചങ്ങൻകുളങ്ങര, വയനകം, ദേവികുളങ്ങര, ആലുംപീടിക, കൊറ്റമ്പള്ളി എന്നീ പ്രദേശത്തുനിന്നും കൂറ്റൻ കാളകളെയാണ് എത്തിച്ചത്.
കെട്ടുകാളകളോടൊപ്പം ചെണ്ടമേളം, ശിങ്കാരിമേളം, മുത്തുക്കുട, അമ്മൻതുള്ളൽ എന്നിവ കെട്ടുകാള ഘോഷയാത്രക്ക് കൊഴുപ്പേകി. ഉൾപ്രദേശങ്ങളിൽനിന്ന്ദേശീയപാതയിലേക്ക് കാളകളെ എത്തിക്കാൻ 11 കെ.വി ലൈനുകൾ അഴിച്ചുമാറ്റിയും വൈദ്യുതിതൂണുകൾ പിഴുതുമാറ്റിക്കൊടുത്തും അധികൃത൪ വഴിയൊരുക്കി. വെള്ളയും ചുവപ്പുമായി ഒരു ജോടി കെട്ടുകാളകളെ വീതമാണ് അണിയിച്ചൊരുക്കിയത്. കരക്കാ൪ തമ്മിലുള്ള മത്സരം കെട്ടുകാളകളുടെ ഉയരം കൂടാൻ കാരണമായി. ഉയരം മൂലം രാത്രി വൈകിയും പല കെട്ടുകാളകളും പടനിലത്ത് എത്തിയിരുന്നില്ല. കാളകൾ എത്തിയതോടെ ഉച്ചക്ക് രണ്ടുമുതൽ രാത്രി വൈകിയും ദേശീയപാതയിലൂടെ ഗതാഗതം തടസ്സപ്പെട്ടു. 140 ൽപരം ജോടി കെട്ടുകാളകളാണ് ക്ഷേത്രത്തിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.