തിരുവനന്തപുരം: ഇടയാറിൽ കഴിഞ്ഞദിവസം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘ൪ഷത്തിൻെറ തുട൪ച്ചയായി ഞായറാഴ്ച സ്ഥലം സന്ദ൪ശിച്ച മന്ത്രി വി.എസ്. ശിവകുമാറിനെ ബി.ജെ.പി പ്രവ൪ത്തക൪ തടഞ്ഞത് നേരിയ സംഘ൪ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യാത്തതിലും സ്ഥലം എം.എൽ.എ ആയിട്ടും പ്രദേശം സന്ദ൪ശിക്കാൻ വൈകിയതിലും പ്രതിഷേധിച്ചാണ് തടഞ്ഞത്. രാവിലെ ഒമ്പതോടെ മന്ത്രി ഇടയാ൪ പാലം കടന്ന് സംഭവസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴാണ് നൂറോളം പ്രവ൪ത്തക൪ മുദ്രാവാക്യം വിളികളോടെ തടഞ്ഞത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവ൪ത്തകരും ബി.ജെ.പി പ്രവ൪ത്തകരും തമ്മിൽ നേരിയ വാക്കുത൪ക്കമുണ്ടായി.
അന്തരീക്ഷം സംഘ൪ഷഭരിതമായതോടെ മന്ത്രി ഇടയാറിലേക്ക് പ്രവേശിക്കാതെ തിരിച്ചുപോയി. തുട൪ന്ന് സന്ദ൪ശനം വൈകിയതിനുള്ള കാരണം നാട്ടുകാരോട് പറഞ്ഞു. മന്ത്രിയെ തടഞ്ഞതറിഞ്ഞ് സിറ്റി പൊലീസ് കമീഷണ൪ പി. വിജയൻ സ്ഥലത്തത്തെി ക്രമസമാധാനം പുന$സ്ഥാപിച്ചു. സംഭവത്തെ തുട൪ന്ന് രണ്ട് ദിവസമായി
ഡി.സി.പി ശ്രീനിവാസിൻെറ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മന്ത്രിയെ തടഞ്ഞതോടെ ഉച്ചക്ക് രണ്ടിന് സ്ഥലം സന്ദ൪ശിക്കാനിരുന്ന കേന്ദ്രസഹമന്ത്രി ശശി തരൂ൪ സന്ദ൪ശനം മാറ്റി.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഇടയാറിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘ൪ഷമുണ്ടായത്. നിരവധി വീടുകൾ തക൪ന്നിരുന്നു. സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാനായുള്ളൂ എന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി പ്രവ൪ത്തക൪ മന്ത്രിയെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.