ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി

പെരിന്തൽമണ്ണ: സബ്കലക്ട൪ അമിത് മീണയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, ഏറനാട്, നിലമ്പൂ൪ താലൂക്കുകളിൽ അനധികൃത മണ്്ണ, മണൽ കടത്തിനെതിരെ വ്യാപക പരിശോധന. അവധി ദിവസങ്ങളിൽ എല്ലാ താലൂക്ക് ഓഫിസുകൾക്കും പരിശോധന ക൪ശനമാക്കാൻ സബ്കലക്ട൪ നി൪ദേശം നൽകിയിരുന്നു. 
പെരിന്തൽമണ്ണ താലൂക്കിലെ ചെറുകരയിൽ റോഡ് നി൪മാണത്തിൻെറ മറവിൽ അനധികൃതമായി മണ്ണ് കടത്തിയ ലോറി പിടികൂടി. രേഖകളില്ലാതെയാണ് ഇവിടെനിന്ന് വൻതോതിൽ മണ്ണ് കടത്തുന്നത്. പറമ്പൂ൪ മില്ലുംപടിയിൽ അനധികൃത മണ്ണ് ഖനനത്തിനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ടിപ്പ൪ ലോറിയും പിടികൂടി. 
എടവണ്ണ പുള്ളിപ്പാടത്ത് പാസില്ലാതെ മണൽ കടത്തിയ രണ്ട് ലോറികളും പിടികൂടി.
പെരിന്തൽമണ്ണ താലൂക്കിലെ പരിശോധനക്ക് അഡീഷനൽ തഹസിൽദാ൪ എ.വി. രാജഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാ൪ എൻ.പി. മെഹറലി, സബ്കലക്ട൪ ഓഫിസിലെ ആ൪.വി. രാമനാഥൻ, താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥരായ നാസ൪, ഗോവിന്ദൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.