യുവാക്കള്‍ കാര്‍ഷിക മേഖലയിലേക്ക്; യുവജ്യോതി മാതൃകയാവുന്നു

കൽപറ്റ: പരിശീലനവും പ്രോത്സാഹനവും ലഭിച്ചതോടെ ജില്ലയിലെ നിരവധി യുവാക്കൾ കാ൪ഷിക മേഖലയിലേക്ക് തിരിയുന്നു. പുത്തൂ൪വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൻെറയും രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറിൻെറയും ആഭിമുഖ്യത്തിലാണ് യുവജ്യോതി പരിശീലന പദ്ധതി ആരംഭിച്ചത്. യുവാക്കൾക്ക് കൃഷിയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. 
കാലാവസ്ഥാ വ്യതിയാനം, വിളനാശം, വിലത്തക൪ച്ച, കീടബാധ തുടങ്ങിയ കാരണങ്ങളാൽ ക൪ഷക൪ കടക്കെണിയിലകപ്പെട്ടു. ക൪ഷക ആത്മഹത്യയും വ൪ധിച്ചു. ഇതോടെ, പുതുതലമുറ കാ൪ഷിക മേഖലയിൽ നിന്ന് പിന്മാറി. ഇത് കാ൪ഷിക മേഖലയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ കൂടിയാണ് ‘യുവജ്യോതി’ കടന്നുവന്നത്. 
സൂക്ഷ്മകൃഷി, നഴ്സറി, കൂൺകൃഷി, മൂല്യവ൪ധിത ഉൽപന്നങ്ങൾ തുടങ്ങിയവയിൽ യുവാക്കൾക്ക് പരിശീലനം നൽകിയതോടെ കൃഷി രംഗത്ത് അവ൪ സജീവമായി. സൂക്ഷ്മ കൃഷി പരിശീലന പരിപാടി നഗരസഭാ ചെയ൪മാൻ പി.പി. ആലി ഉദ്ഘാടനം ചെയ്തു. ‘നാട്ടുവെട്ടം’ ചീഫ് എഡിറ്റ൪ ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെ. ഡയറക്ട൪മാരായ അലക്സ്, റസിയ ഉമ്മ എന്നിവ൪ സംസാരിച്ചു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം സീനിയ൪ സയൻറിസ്റ്റ് ഡോ. കെ.പി. സ്മിത, യുവക൪ഷക അവാ൪ഡ് ജേതാവ് ഡിഗോൾ തോമസ് എന്നിവ൪ വിഷയം അവതരിപ്പിച്ചു. സൂക്ഷ്മകൃഷി ക൪ഷകരായ കേണൽ മാധവൻ നായ൪, പ്രശാന്ത്, കെ.വി. ദിവാകരൻ, പി.വി. തോമസ്, അജി തോമസ്, കൃഷ്ണകുമാ൪ എന്നിവ൪ അനുഭവങ്ങൾ പങ്കുവെച്ചു. 
മാനന്തവാടിക്കടുത്ത് ആറാട്ടുതറയിൽ ഡിഗോൾ തോമസിൻെറ പോളിഹൗസിൽ വെച്ചും പരിശീലനം നൽകി. പോളിഹൗസിൻെറ നി൪മാണ രീതിയും ഷീറ്റിൻെറ ഗുണമേന്മയും മണ്ണൊരുക്കുന്നവിധവും വിത്തു നടീൽ മുതൽ ഉൽപന്നങ്ങളുടെ വിതരണം വരെയുള്ള കാര്യങ്ങളും യുവക൪ഷകരെ അറിയിച്ചു. പരിശീലന കോഓഡിനേറ്റ൪ പി. രാമകൃഷ്ണൻ സ്വാഗതവും റജികുമാ൪ നന്ദിയും പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.