സുൽത്താൻ ബത്തേരി: ഇരുപ്പൂനിലം നികത്തിയും കുന്നുകൾ ഇടിച്ചും ചീക്കല്ലൂരിൽ വിമാനത്താവളം വേണ്ടെന്ന് വെൽഫെയ൪ പാ൪ട്ടി. വിമാനത്താവളത്തിനെതിരെ സമരരംഗത്തുള്ള ചീക്കല്ലൂ൪ കൃഷി ഭൂമി സംരക്ഷണ സമിതിയെ പിന്തുണക്കാനും സമരത്തിനു കരുത്തുപകരാനും പാ൪ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വയനാടിന് ഇന്നാവശ്യം റെയിൽവേ സൗകര്യമാണ്. വയനാട് റെയിൽവേയടക്കം ജില്ലയുടെ അടിസ്ഥാന വികസനത്തിനുവേണ്ടി ചെറുവിരൽ അനക്കാത്ത എം.പിയും ജില്ലയിലെ എം.എൽ.എമാരും ചീക്കല്ലൂ൪ ക൪ഷകരെ കുടിയിറക്കി വിമാനത്താളം കൊണ്ടുവരാൻ നടത്തുന്ന ശ്രമത്തെ യോഗം അപലപിച്ചു. ദേശീയപാത 212ലെ രാത്രിയാത്രാ നിരോധം പിൻവലിക്കുന്നതിനാവശ്യമായ നടപടികളെപ്പറ്റി ച൪ച്ച ചെയ്യാനെന്ന പേരിൽ ബംഗളൂരുവിൽപോയ സംഘം ബദൽ പാത നി൪ദേശം ഉയ൪ത്തുകയായിരുന്നുവെന്ന് യോഗം ആരോപിച്ചു. ദേശീയപാതയിലെ സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിന് ബദൽപാത പകരമാവില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കഴിഞ്ഞ പ്രാവശ്യം എം.പി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ എവിടെയത്തെിയെന്ന് എം.പി വ്യക്തമാക്കണമെന്ന് പാ൪ട്ടി ആവശ്യപ്പെട്ടു.
പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി വി.കെ. ബിനു, വൈ. പ്രസിഡൻറുമാരായ നൂറുദ്ദീൻ മാസ്റ്റ൪, കെ. സൽമത്ത് ടീച്ച൪, സെക്രട്ടറി ജോസഫ് അമ്പലവയൽ, വി.ജി. പ്രേംനാഥ് എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.