പാഠ്യപദ്ധതി പരിഷ്കരണം വിവാദമുക്തമാകണം -വി.ടി. ബലറാം

കോഴിക്കോട്: പാഠ്യപദ്ധതി പരിഷ്കരണത്തിലെ എല്ലാ പക്ഷപാതങ്ങളും ഒഴിവാക്കി പൂ൪ണമായും വിവാദമുക്തമാക്കണമെന്ന് വി.ടി. ബലറാം എം.എൽ.എ. ‘പൊതുവിദ്യാഭ്യാസ മേഖലയും പാഠ്യപദ്ധതി പരിഷ്കരണവും’ എന്ന വിഷയത്തിൽ കെ.പി.എസ്.ടി യൂനിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതി പരിഷ്കരണത്തിലെ വിവാദങ്ങളും അനാവശ്യ ച൪ച്ചകളും സമൂഹത്തിൽ ഉണ്ടാക്കുന്ന അങ്കലാപ്പ് ഈ മേഖലയുടെ തക൪ച്ചക്ക് കാരണമാകും.  റവന്യൂ ജില്ലാ പ്രസിഡൻറ് മുനീ൪ എരവത്ത് അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് പി. ഹരി ഗോവിന്ദൻ മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. അബ്ദുസ്സമദ് വിഷയം അവതരിപ്പിച്ചു. എ.കെ. ഉണ്ണികൃഷ്ണൻ, സി.പി. ചെറിയമുഹമ്മദ്, എ.കെ. അബ്ദുൽ ഹകീം, പി. മോഹൻദാസ്, യു.കെ. വിജയൻ, എൻ. ശ്യാംകുമാ൪ കെ.വി. വിജയാനന്ദ് എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.