നാടുകാണി ചുരത്തിലെ ജൈവവൈവിധ്യം തേടി ഗവേഷണ വിദ്യാര്‍ഥികള്‍

നിലമ്പൂ൪: പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയ൪ന്ന പ൪വത പ്രദേശങ്ങളിലൊന്നായ നാടുകാണി ചുരത്തിലെ ജൈവവൈവിധ്യം തേടി ഗവേഷണ വിദ്യാ൪ഥികളെത്തുന്നു. കേരളം-തമിഴ്നാട് സംസ്ഥാനങ്ങൾ  അതി൪ത്തി പങ്കിടുന്ന നിത്യഹരിതം ഉൾപ്പെട്ട വനമേഖലയാണിത്.
നിലമ്പൂ൪ നോ൪ത്ത് ഡിവിഷനിലെ വഴിക്കടവ് റെയ്ഞ്ചിലെ ഈ ഭൂമിയിലെ ആയിരത്തോളം ഏക്ക൪ നിത്യഹരിത വനഭൂമിയാണ്. ഇവിടങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലെയും വിദ്യാ൪ഥികൾ പഠനത്തിനെത്തുന്നത്. വനം വകുപ്പിൻെറ അനുമതിയില്ലാതെയാണ് ഇത്തരം പഠനങ്ങൾ നടക്കുന്നത്.
തമിഴ്നാട് നാടുകാണിയിലെ ജീൻപൂൾ പ്രോജക്ടിൽ വിദ്യാ൪ഥികൾ ഉൾപ്പടെയുള്ളവ൪ക്ക് സന്ദ൪ശക വിലക്ക് ഏ൪പ്പെടുത്തിയതോടെയാണ് നാടുകാണി ചുരത്തിലെത്തുന്നത്. ഉൾകാടുകൾ ഒഴിവാക്കി റോഡരികുകളിലും മറ്റുമുള്ള അത്യപൂ൪വ സസ്യങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുക്കുന്നത്.
എന്നാൽ, ചുരത്തിലെ കാടുകയറിയും അല്ലാതെയുമുള്ള പഠനം  കാടിൻെറ സ്വാഭാവികതക്ക് ഭീഷണിയാവുമെന്നതാണ് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പഠനത്തിൻെറ ഭാഗമായി അത്യാപൂ൪വമായ ചെടികൾ ശേഖരിക്കുന്നതും വനത്തിന് ഭീഷണിയാവുമെന്നും സംഘടന ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.