മരട്, എരൂര്‍ ലോക്കല്‍ കമ്മിറ്റി വിഭജനം; സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു

കൊച്ചി: വിഭാഗീയ ത൪ക്കങ്ങൾക്കിടെ സി.പി.എമ്മിൽ ‘വിഭജന’ ത൪ക്കവും. ലോക്കൽ കമ്മിറ്റികൾ വിഭജിക്കാനുള്ള തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് സി.പി.എമ്മിൽ പ്രതിഷേധം ശക്തമാകുന്നത്. ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതിനെ ത്തുട൪ന്ന് വി.എസ് വിഭാഗം ഇടഞ്ഞുനിൽക്കുന്ന മരടിലും എരൂരിലുമാണ് കമ്മിറ്റി വിഭജിച്ച് പുതിയ രണ്ട് ലോക്കൽ കമ്മിറ്റികൾ രൂപവത്കരിക്കാൻ സി.പി.എം തീരുമാനിച്ചത്. അമ്പലമുകളിലെ ഫാക്ട് തൊഴിലാളികളുടെ ഫാക്ടറി ലോക്കൽ കമ്മിറ്റി പുന$സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്കൽ കമ്മിറ്റികൾ വിഭജിക്കുന്നതോടെ നിലവിലുണ്ടായിരുന്ന ലോക്കൽ സെക്രട്ടറിമാ൪ക്ക് സ്ഥാനചലനമുണ്ടാകും. ഫാക്ടറി തൊഴിലാളികളുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ എം.പി. ഉദയനും സ്ഥാനമൊഴിയേണ്ടിവരും. വി.എസ് വിഭാഗത്തിന് മുൻതൂക്കമുള്ള മരട് ലോക്കൽ കമ്മിറ്റി വിഭജിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം തണുപ്പിക്കാനാണ് ഔദ്യാഗിക വിഭാഗത്തിന് മേധാവിത്വമുള്ള ഏരൂ൪ ലോക്കൽ കമ്മിറ്റിയും വിഭജിക്കുന്നതെന്നാണ് വി.എസ് വിഭാഗത്തിൻെറ പരാതി. മരടിൽ മരട് ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളാണ് രൂപവത്കരിക്കുക. മരട് ഈസ്റ്റിൽ ഔദ്യാഗിക വിഭാഗത്തിലെ കെ.എക്സ്. ദേവസിയെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തെങ്കിലും വെസ്റ്റിൽ ത൪ക്കം മൂലം സെക്രട്ടറിയെ തെരഞ്ഞെടുക്കാനായിട്ടില്ല. എരൂരിൽ കമ്മിറ്റി എരൂ൪ നോ൪ത്, എരൂ൪ സൗത് എന്നിങ്ങനെ വിഭജിക്കാനാണ് ഏരിയ കമ്മിറ്റി തീരുമാനം. നിലവിൽ ഏരൂ൪ കമ്മിറ്റിയുടെ സെക്രട്ടറിയായ വി.ബി. സുധികുമാ൪ തന്നെ ഇവിടെ ഏരിയ സെക്രട്ടറിയാകുമെന്നാണ് സൂചന.അമ്പലമുകൾ ലോക്കൽ കമ്മിറ്റിയും ബി.പി.സി.എൽ, ഫാക്ട് തൊഴിലാളികളുടെ ഫാക്ടറി ലോൺ കമ്മിറ്റിയുമാണ് പുന$സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫാക്ട് കമ്മിറ്റികളിലെ തൊഴിലാളികളല്ലാത്തവരെ ഒഴിവാക്കി കമ്മിറ്റി പുന$സംഘടിപ്പിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് നടപടി. ഫാക്ടറി തൊഴിലാളിയല്ലാത്ത നേതാക്കൾക്ക് ഇതോടെ നേതൃത്വം ഒഴിയേണ്ടി വരും. വിഭാഗീയ ത൪ക്കം നിലനിൽക്കുന്ന മരടിൽ വിഭജനത്തിനെതിരെ വി.എസ് വിഭാഗം കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. ലോക്കൽ കമ്മിറ്റിയിൽ ച൪ച്ച ചെയ്യാനുള്ള വിഭജന തീരുമാനം അംഗീകരിക്കില്ലെന്നാണ് വി.എസ് പക്ഷത്തിൻെറ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് പക്ഷാംഗങ്ങൾ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയക്കുകയും ചെയ്തു. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത വി.എസ് പക്ഷ നേതാവ് പി.വി. ശശിക്ക് പകരമാണ് പുതുതായി രൂപവത്കരിച്ച മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ ഔദ്യാഗിക വിഭാഗത്തിലെ കെ.എ. ദേവസിയെ തെരഞ്ഞെടുത്തത്. മരട് വെസ്റ്റിൽ സെക്രട്ടറിയായി നിശ്ചയിച്ചിരിക്കുന്ന നേതാവ് വാഹനാപകടത്തെത്തുട൪ന്ന് ആശുപത്രിയിൽ കഴിയുന്നതിനാലാണ് ഇവിടെ ലോക്കൽ കമ്മിറ്റി യോഗം മുടങ്ങിയതെന്ന് ഔദ്യാഗിക വിഭാഗം ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.