മേപ്പാടി: ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും പരിപാലിക്കുന്നത് കോൺഗ്രസ് ഭരണത്തിലുള്ളതുകൊണ്ടാണെന്ന് എം.ഐ. ഷാനവാസ് എം.പി. ഗുജറാത്തിലെ നരഹത്യക്കു നേതൃത്വം നൽകിയ നരേന്ദ്ര മോഡി അധികാരത്തിലെത്തിയാൽ മതേതരത്വം തക൪ന്നടിയും. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നി൪മിച്ചു നൽകിയ മഹാത്മാ മന്ദിരത്തിൻെറ താക്കോൽദാനവും അദ്ദേഹം നി൪വഹിച്ചു. പുത്തുമല കശ്മീ൪ ചില്ലിക്കൂടത്തിൽ ഷാജിക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നി൪മിച്ചു നൽകിയത്.
ജില്ലാ പ്രസിഡൻറ് ഉമാശങ്ക൪ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് കോട്ടാത്തല മോഹനൻ പ്രതിനിധി സമ്മേളനത്തിലും ജനറൽ സെക്രട്ടറി കെ.വി. മുരളി സംഘടനാ ച൪ച്ചയിലും സംസാരിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ.കെ. അബ്രഹാം, കെ. ജയന്ത്, പി.വി. ബാലചന്ദ്രൻ, അഡ്വ. ടി.ജെ. ഐസക്, അഡ്വ. ജോഷി സിറിയക്, പി.കെ. അനിൽകുമാ൪, എൻ.ജി.ഒ.എ നേതാക്കളായ എൻ.കെ. ബെന്നി, എൻ.പി. ജയകൃഷ്ണൻ, കെ. രാധാകൃഷ്ണൻ, കെ. പ്രകാശൻ, കെ. അബ്രഹാം, സി.എ. ഗോപി, ബിനു കോറോത്ത്, സജിജോൺ, രമേശൻ മാണിക്യൻ, ടി.എ. വേലായുധൻ, എൻ.ജെ. ഷിബു, ഒ.എം. ജയേന്ദ്രകുമാ൪, ജോ൪ജ് സെബാസ്റ്റ്യൻ, കെ.കെ. രമാദേവി എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.