ഓച്ചിറ: ഭാരതത്തിൻെറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ആത്മീയനായക൪ മുന്നിട്ടിറങ്ങണമെന്ന് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലാബോ൪ഡ് സ്ഥാപകാംഗം ശൈഖ് സയ്യിദ് മുസ്തഫാ രിഫാഈ. ഓച്ചിറ ദാറുൽ ഉലുവാൻ സയിദ് ഹസനി അക്കാദമിയുടെ പണ്ഡിതസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉന്നതമായ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഉണ്ടായിട്ടും കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്നു. അകൽച്ചയിലേക്കും കലഹത്തിലേക്കും അക്രമങ്ങളിലേക്കുമൊക്കെ ജനങ്ങൾ നയിക്കപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോ൪ഡ് വ൪ക്കിങ് കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂ൪ അൽഖാസിമി അധ്യക്ഷതവഹിച്ചു. ഖാസിം മൗലാന, ഡോ. അഹമ്മദ്കുഞ്ഞ്, അബ്ദുൽസലാം മൗലവി, ഡോ. ബാഖി൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.