തൃപ്രങ്ങോട്: വനിതാ വില്ലേജ് ഓഫിസറോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ തിരൂ൪ പൊലീസ് കേസ് എടുത്തു. തൃപ്രങ്ങോട് വില്ലേജ് ഓഫിസ൪ ബിനിയോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് മുസ്ലിംലീഗ് അംഗം എം. മുസ്തഫക്കെതിരെ കേസെടുത്തത്.
വാ൪ഡിലെ വ്യക്തിയുടെ നിലം നികത്തിയ ഭൂമിക്ക് സ൪ട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് മുസ്തഫ വില്ലേജ് ഓഫിസിലെത്തി. എന്നാൽ, നിലം നികത്തിയ ഭൂമിക്ക് സ൪ട്ടിഫിക്കറ്റ് നൽകാൻ നിയമപരമായി സാധിക്കില്ലെന്ന് ഓഫിസ൪ അറിയിച്ചതോടെ ഗ്രാമപഞ്ചായത്തംഗം മോശമായി പെരുമാറിയെന്ന് ബിനി പരാതിയിൽ പറയുന്നു. ഔദ്യാഗിക കൃത്യ നി൪വഹണം തടസ്സപ്പെടുത്തുകയും വ്യക്തിപരമായി അപമാനിക്കുകയും ശാരീരിക ഉപദ്രവം ഏൽപ്പിക്കുയും ചെയ്ത മുസ്തഫക്കെതിരെ ക൪ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിനി തഹസിൽദാ൪ മുഖേനയാണ് തിരൂ൪ സി.ഐ ആ൪. റാഫിക്ക് പരാതി നൽകിയത്.
പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തതായി സി.ഐ അറിയിച്ചു.
എന്നാൽ തൻെറ വാ൪ഡിലെ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് വെക്കാനാവശ്യമായ സ്ഥലത്തിന് സ൪ട്ടിഫിക്കറ്റ് വാങ്ങാൻ വില്ലേജ് ഓഫിസിൽ ചെന്നപ്പോൾ ഗ്രാമപഞ്ചായത്ത് അംഗം എന്ന പരിഗണനപോലും നൽകാതെ വില്ലേജ് ഓഫിസ൪ ധിക്കാരപരമായി ഇറക്കിവിടുകയായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു. പല൪ക്കും നിലം തൂ൪ത്ത ഭൂമിക്ക് സ൪ട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചതിനാണ് തൻെറ പേരിൽ കെട്ടി ചമച്ച പരാതി പൊലീസിൽ നൽകിയതെന്നും എം. മുസ്തഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.