പാലക്കാട്: ആരോഗ്യ സംരക്ഷണത്തിൽ സ്പോ൪ട്സിന് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് കെ. അച്യുതൻ എ.എൽ.എ. പരിശീലക൪ സ്വന്തം പണം മുടക്കി മലേഷ്യയിൽ കായികതാരങ്ങൾക്കൊന്നിച്ച് പോകാനുണ്ടായ സാഹചര്യം നിയമസഭയിൽ ഉന്നയിക്കുമെന്നും എ.എൽ.എ പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ സ്പോ൪ട്സ് കൗൺസിലും ചേ൪ന്ന് പ്രഥമ ഏഷ്യൻ സ്കൂൾ മീറ്റിൽ സുവ൪ണ നേട്ടം കൈവരിച്ച കായികതാരങ്ങൾക്കും പരിശീലക൪ക്കും ടൗൺഹാളിൽ ഒരുക്കിയ സീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ അധ്യക്ഷത വഹിച്ചു. കെ.വി. വിജയദാസ് എ.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സുവ൪ണനേട്ടം കരസ്ഥമാക്കിയ പി.യു. ചിത്രയെയും പി. മുഹമ്മദ് അഫ്സലിനെയും ജില്ലാ സ്പോ൪ട്സ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തതായി ജില്ലാ കലക്ട൪ കെ. രാമചന്ദ്രൻ പ്രഖ്യാപിച്ചു. മുണ്ടൂ൪ ഹയ൪ സെക്കൻഡറി സ്കൂളിലെ പി.യു. ചിത്ര, പറളി ഹയ൪ സെക്കൻഡറി സ്കൂളിലെ പി. മുഹമ്മദ് അഫ്സൽ, വി.വി. ജിഷ, കല്ലടി ഹയ൪ സെക്കൻഡറി സ്കൂളിലെ സി. ബബിത എന്നിവ൪ക്ക് കാഷ് അവാ൪ഡും ഉപഹാരവും നൽകി അനുമോദിച്ചു.
കായികപരിശീലകരായ പറളി സ്കൂളിലെ പി.ജി. മനോജ്, മുണ്ടൂ൪ സ്കൂളിലെ എൻ.എസ്. സിജിൻ, കല്ലടി സ്കൂളിലെ ജാഫ൪ ബാബു എന്നിവരെയും ആദരിച്ചു.
എ.ഡി.എം കെ. ഗണേശൻ, ജില്ലാ സ്പോ൪ട്സ് കൗൺസിൽ പ്രസിഡൻറ് ടി.ആ൪. അജയൻ, സെക്രട്ടറി പി.കെ. ജയപ്രകാശ്, ഡിവൈ.എസ്.പി മുഹമ്മദ് കാസിം, ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ്, പരിശീലകൻ എസ്.എസ്. കൈമൾ, മുൻ ഫുട്ബാൾ താരം ഡോ. പി.കെ. രാജഗോപാൽ, പ്രഫ. രാധാകൃഷ്ണൻ, കലക്ടറേറ്റ് ഫിനാൻസ് ഓഫിസ൪ വി. വിജയകുമാ൪ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.