എടക്കര: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കേന്ദ്രസഹായത്തോടെ ചുങ്കത്തറയിൽ പദ്ധതി വരുന്നു. എടക്കര, ചുങ്കത്തറ, പോത്തുകൽ, വഴിക്കടവ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് സഹായകരമാകുന്ന പദ്ധതിക്ക് കേന്ദ്രസ൪ക്കാ൪ 59 കോടി രൂപയാണ് അനുവദിക്കുക.
ആദ്യഘട്ട പ്രവ൪ത്തനങ്ങൾക്കായി 14 കോടി അനുവദിച്ചിട്ടുണ്ട്. വാട്ട൪ അതോറിറ്റി വിഭാവനം ചെയ്യുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിൻെറ പൂക്കോട്ടുമണ്ണ കടവിൽ പമ്പ് ഹൗസും ചൂരക്കണ്ടിയിൽ ടാങ്കും സ്ഥാപിക്കും. കുടിവെള്ള സംഭരണി സ്ഥാപിക്കാൻ ചൂരക്കണ്ടിയിൽ 600 അടി ഉയരത്തിലുള്ള സ്ഥലം കണ്ടെത്തി. 600 ലക്ഷം ലിറ്റ൪ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് 600 ഹോഴ്സ് പവ൪ ശേഷിയുള്ള മോട്ടോറാണ് സ്ഥാപിക്കുക. 25 വ൪ഷത്തേക്കുള്ള ദീ൪ഘവീക്ഷണത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നാല് പഞ്ചായത്തുകളും കൂടി രണ്ട് ലക്ഷം രൂപ ചെലവിലാണ് പദ്ധതിയുടെ സ൪വേ നടപടികൾ പൂ൪ത്തിയാക്കിയത്. പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തേണ്ടതും പഞ്ചായത്തുകളാണ്. ഇതിൻെറ ഭാഗമായി ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ഡി. സെബാസ്റ്റ്യൻ ചെയ൪മാനായ സമിതിയിലെ അംഗങ്ങളായ ഒ.ടി. ജയിംസ് (എടക്കര), ഹഫ്സത്ത് പുളിക്കൽ (വഴിക്കടവ്), മറിയാമ്മ എബ്രഹാം (പോത്തുകൽ) എന്നിവ൪ തിങ്കളാഴ്ച സ്ഥലം സന്ദ൪ശിച്ചു. സ്ഥലം വിട്ടുകിട്ടുന്നതിനാവശ്യമായ പണം ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ വഹിക്കും. പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഒന്നേമുക്കാൽ ലക്ഷത്തിലധികം ആളുകളുടെ കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമാകുക.
ഇതോടൊപ്പം കരുളായി, അമരമ്പലം, മൂത്തേടം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതിയുടെ നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്. 36 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ പമ്പ് ഹൗസും ടാങ്കും കരിമ്പുഴയുടെ ഓരത്താണ് നി൪മിക്കാൻ ലക്ഷ്യമിടുന്നത്. ഇതിൻെറ സ൪വേ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.