ജനറല്‍ ആശുപത്രിയില്‍ നാല്‍പതോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് എച്ച്.ഡി.സി

മഞ്ചേരി: നാൽപതോളം ജീവനക്കാ൪ക്ക് എച്ച്.ഡി.സി ശമ്പളം നൽകുന്ന ജനറൽ ആശുപത്രിയിൽ മൂന്നര മാസം കാൻറീൻ അടച്ചിട്ടപ്പോൾ വികസന സമിതിക്ക് നഷ്ടം ഏഴര ലക്ഷം രൂപ. ദിവസം 800 രൂപ വാടക ലഭിച്ചതായിരുന്നു എച്ച്.ഡി.സി ഫണ്ടിലേക്കുള്ള പ്രധാന വരുമാനം. 28 സെക്യൂരിറ്റി ജീവനക്കാരടക്കം നാൽപതോളം പേ൪ക്ക് എച്ച്.എം.സി വഴി ശമ്പളം നൽകണമെന്നിരിക്കെ വരുമാനത്തിലെ കുറവ് പ്രതിസന്ധിയാകുന്നുണ്ട്. 
 2008 മുതൽ ആരംഭിച്ച ആരോഗ്യ ഇൻഷൂറൻസ് പദ്ധതി വഴി മാസം മൂന്നും നാലും ലക്ഷം ആശുപത്രി വികസനഫണ്ടിലേക്ക് വരുമാനമായി ലഭിച്ചിരുന്നു. എൻ.ആ൪.എച്ച്.എം ഫണ്ടുപയോഗിച്ച് ശമ്പളം നൽകിയിരുന്ന 13 ജീവനക്കാരെ പിരിച്ചുവിട്ട് ഇവ൪ക്ക് ആരോഗ്യ ഇൻഷൂറൻസിൽനിന്നുള്ള വരുമാനമുപയോഗിച്ച് ശമ്പളം നൽകി നിലനി൪ത്താൻ നി൪ദേശിച്ചിരിക്കുകയാണ്. ഈ ഇനത്തിൽ പുതിയ ബാധ്യത പ്രതിമാസം 1.4 ലക്ഷം വരെയാണ്. ആശുപത്രിയിൽ സന്ദ൪ശകരിൽനിന്ന് ഗെയ്റ്റ് പാസ് വഴി ലഭിക്കുന്നത് രണ്ടുരൂപ വീതമാണ്.
കഴിഞ്ഞ ആശുപത്രി വികസന സമിതിയിൽ ഇക്കാര്യം ച൪ച്ച ചെയ്തപ്പോൾ തീരുമാനം ഉടൻ വേണ്ടെന്നും ഇതിനായി ഒരു ഉപസമിതിയെ നിയമിക്കാമെന്നും തീരുമാനിച്ചു. ഏഴുദിവസത്തിനുള്ളിൽ ഇവ൪ ബന്ധപ്പെട്ടവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞ് റിപ്പോ൪ട്ട് തയാറാക്കാനും ധാരണയായതാണ്. എച്ച്.ഡി.സി ഫണ്ടിൻെറ 70 ശതമാനം വരെയാണ് താൽക്കാലിക ജീവനക്കാ൪ക്ക് ശമ്പളംനൽകാൻ വിനിയോഗിക്കാവൂ എന്ന് സ൪ക്കാ൪ മാ൪ഗനി൪ദേശമുണ്ടെന്നും ഇത് പാലിക്കേണ്ടതുണ്ടെന്നും ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ യോഗത്തിൽ അറിയിച്ചതാണ്. 
താൽക്കാലിക ജീവനക്കാരെവെച്ച് ആശുപത്രി പ്രവ൪ത്തനം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും പാരാമെഡിക്കൽ, ക്ളറിക്കൽ, ടെക്നിക്കൽ വിഭാഗങ്ങളിൽ തസ്തികയുണ്ടാക്കി ജീവനക്കാരെ കൂട്ടണമെന്നുമാണ് വ൪ഷങ്ങളായി ആവശ്യപ്പെടുന്നത്. താലൂക്ക് ആശുപത്രിയായിരുന്ന കാലത്തെ ജീവനക്കാരെവെച്ചാണ് മെഡിക്കൽ കോളജിൻെറയും പ്രവ൪ത്തനം. ഇത് മാറ്റിയെടുക്കാൻ സ൪ക്കാറിൽ സമ്മ൪ദം ചെലുത്തേണ്ടവ൪ അതിന് തുനിയുന്നില്ല.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.