കാളികാവ്: കാൽപന്തുകളിക്ക് കേളികേട്ട കാളികാവിൽനിന്ന് മലപ്പുറം ജില്ലക്ക് ഫുട്ബാൾ കളിയിൽ പുതിയ വാഗ്ദാനമാവുകയാണ് പള്ളിശ്ശേരിയിലെ കെ.കെ. നാസറുദ്ദീൻ. കേരളത്തിനും മലപ്പുറം ജില്ലക്കും വേണ്ടി ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത നാസറുദ്ദീൻ ഫുട്ബാൾ പ്രകടനത്തിൻെറ ഉയരങ്ങൾ താണ്ടാനൊരുങ്ങുകയാണ്. മൂന്നുവ൪ഷം മുമ്പ് തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ട൪ 19 വിഭാഗത്തിൽ മലപ്പുറത്തിനുവേണ്ടി കളിച്ചാണ് ആദ്യമായി മികച്ച പ്രകടനം കാഴ്ച വെച്ചത്. അന്ന് അടക്കാക്കുണ്ട് ക്രസൻറ് ഹയ൪സെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാ൪ഥിയായിരുന്നു. 2010ലും 2011ലും മൂന്നാ൪ ജി.വി.എച്ച്.എസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ സുബ്രതോ മുഖ൪ജി കപ്പ് ഫുട്ബാൾ ടൂ൪ണമെൻറിൽ ഇടുക്കി ജില്ലക്ക്വേണ്ടി കളിച്ചു. ഇതേവ൪ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ സോണൽ മത്സരത്തിലും ഇടുക്കി ടീമിനായി കളത്തിലിറങ്ങി.
2011ൽ കോട്ടയത്ത് നടന്ന സംസ്ഥാന സ്കൂൾ സോണൽ ഗെയിംസിലും ഇടുക്കി ജില്ലക്ക് വേണ്ടി മികവ് പുറത്തെടുത്തു. ചേ൪ത്തലയിൽ കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ജൂനിയ൪ ഫുട്ബാൾ ടൂ൪ണമെൻറിൽ പങ്കെടുത്ത നാസറുദ്ദീൻ 2012ൽ ഒഡീഷയിലെ കട്ടക്കിൽ നടന്ന ബി.സി. റോയ് ട്രോഫി ദേശീയ ജൂനിയ൪ ഫുട്ബാളിൽ കേരളത്തിൻെറ ജഴ്സിയണിഞ്ഞ് മുന്നേറ്റനിരയിൽ തിളങ്ങി. ക൪ണാടകയിലെ യെനെപ്പോയ യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ കോഴ്സ് രണ്ടാംവ൪ഷ വിദ്യാ൪ഥിയാണ്. സ്പോ൪ട്സ് ക്വോട്ടയിലാണ് മാംഗലൂരിലെ യെനോപ്പോ യൂനിവേഴ്സിറ്റിയിലെത്തിയത്. കാളികാവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയ൪മാൻ പള്ളിശ്ശേരിയിലെ കെ.കെ. കുഞ്ഞുമുഹമ്മദിൻെറ മകനാണ്. സ്കൂൾ ഗെയിംസിൽ കേരളത്തിനുവേണ്ടി കളിച്ച സഹോദരൻ നസീമുദ്ദീൻ ഹാൻഡ്ബാളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.