കാഞ്ഞങ്ങാട്: അഴിമതി രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കണമെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു. വെൽഫെയ൪ പാ൪ട്ടി കാഞ്ഞങ്ങാട് മണ്ഡലം പുന$സംഘടനാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് പ്രഫ. ടി.ടി. ജേക്കബ്, അമ്പുഞ്ഞി തലക്ളായി, പി.കെ. അബ്ദുല്ല എന്നിവ൪ സംസാരിച്ചു. ബി.എം. മുഹമ്മദ്കുഞ്ഞി സ്വാഗതവും എം. ശഫീഖ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബി.എം. മുഹമ്മദ്കുഞ്ഞി (പ്രസി), കെ. രാജൻ, കൃഷ്ണൻകുട്ടി തായന്നൂ൪ (വൈ. പ്രസി), എം. ശഫീഖ് (സെക്ര), കെ. രാജൻ കാളംകുളം, പി. റസിയ (അസി. സെക്ര), ടി.കെ. ശരീഫ് (ട്രഷ).
പടന്ന: ചെറുവത്തൂരിൽ ബാ൪ അനുവദിച്ചതിനെ ന്യായീകരിച്ച് രംഗത്ത് വന്ന സി.പി.എം ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിലെ കാപട്യം തിരിച്ചറിയണമെന്ന് വെൽഫയ൪ പാ൪ട്ടി തൃക്കരിപ്പൂ൪ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിന് ബാ൪ ലൈസൻസിനുള്ള അനുമതിപത്രം നിരസിക്കുന്നതിനുള്ള അധികാരം ഉണ്ടെന്നിരിക്കെ, സമീപ പഞ്ചായത്തിൽ ബിവറേജ് ഔ്ലെറ്റിനെതിരെ ജനങ്ങളെ സമര രംഗത്തിറക്കിയവ൪തന്നെ ബാറിന് അനുമതി കൊടുത്തതിൽ ദുരൂഹതയുണ്ടെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അമ്പുഞ്ഞി തലക്ളായി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡൻറ് സി. അഹമ്മദ്കുഞ്ഞി, ജില്ലാ സെക്രട്ടറി സി.എച്ച്. മുത്തലിബ്, പി.കെ. അബ്ദുല്ല എന്നിവ൪ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായി കെ.വി. പത്മനാഭൻ (പ്രസി), ടി.എം. കുഞ്ഞമ്പു, എ.എം. ജുബൈരിയ (വൈ. പ്രസി), കെ.വി.പി. കുഞ്ഞഹമ്മദ് (സെക്ര), അബ്ദുസ്സലാം വലിയപറമ്പ്, ഗിരിജ പടന്ന (സെക്ര), പി.കെ. മുഹമ്മദ്കുഞ്ഞി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.