വണ്ണപ്പുറത്ത് റോഡുകള്‍ തകര്‍ന്നു; ടൗണില്‍ ഗതാഗതക്കുരുക്ക്

വണ്ണപ്പുറം: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നി൪മിച്ച ബൈപാസ് തക൪ന്ന് കുണ്ടും കുഴിയുമായി. ഇതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിലായി.
പട്ടയക്കുടി,കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ഈ ബൈപാസ് വഴിയാണ് കടന്നുപോകുന്നത്. തൊടുപുഴ, കാളിയാ൪ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും ഇതുവഴി വേണം പോകാൻ. നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന റോഡ് തക൪ന്നിട്ട് നാളേറെയായെങ്കിലും അറ്റകുറ്റ പ്പണി നടത്താൻ അധികൃത൪ തയാറായിട്ടില്ല. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടം ഉണ്ടാകുന്നതും പതിവാണ്.
റോഡ് പലപ്പോഴും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും നിലവാരം കുറഞ്ഞ ടാറിങ് ആയതിനാൽ മാസങ്ങൾക്കുള്ളിൽ തകരുകയായിരുന്നു. വണ്ണപ്പുറം -പ്ളാൻേറഷൻ റോഡിൻെറ സ്ഥതിയും വ്യത്യസ്തമല്ല. വിനോദസഞ്ചാര കേന്ദ്രമായ തൊമ്മൻകുത്തിലേക്ക് ടൂറിസ്റ്റുകൾ എത്തുന്നത് ഇതുവഴിയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ജീവൻ പണയംവെച്ചാണ് ഇരുചക്ര വാഹനങ്ങളും മറ്റും സഞ്ചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.