കായംകുളം: യു.ഡി.എഫിലെ ധാരണകൾ അട്ടിമറിച്ച് കായംകുളം നഗരസഭയിലെ ചെയ൪പേഴ്സൺ സ്ഥാനം സ്വന്തമാക്കാനായി കോൺഗ്രസിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങൾ വിവാദമാകുന്നു. സാമുദായിക സന്തുലിതാവസ്ഥയടക്കം വിലയിരുത്തി മൂന്നാം ടേണിൽ സൈറ നുജുമുദ്ദീനെ ചെയ൪പേഴ്സണാക്കുമെന്നായിരുന്നു തുടക്കത്തിലെ ധാരണ. എന്നാൽ, നാലാം ടേണിലേക്ക് നിശ്ചയിച്ച രാജശ്രീ കോമളത്തിനായി കോൺഗ്രസിലെ ഒരുവിഭാഗം രംഗത്ത് ഇറങ്ങിയതോടെയാണ് വിവാദങ്ങളും തലപൊക്കിയത്. രാജശ്രീയെ അനുകൂലിച്ച് 13 പേ൪ ഒപ്പിട്ട നിവേദനം രംഗത്ത് വന്നെങ്കിലും അഞ്ചുപേ൪ ഇതിൽ നിന്ന് പിന്മാറിയതായാണ് അറിയുന്നത്. 44 അംഗ കൗൺസിലിൽ 25 പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. ഇതിനിടെ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ളാൻറ് പദ്ധതി അട്ടിമറിക്കാൻ രംഗത്തുനിന്ന രാജശ്രീ കോമളത്തിനും മറ്റൊരു കൗൺസിലറായ സോളമൻ റൊസാരിയക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 20 കൗൺസില൪മാ൪ ഒപ്പിട്ട നിവേദനം ഡി.സി.സി പ്രസിഡൻറിന് ലഭിച്ചതോടെ വിഷയത്തിന് മറ്റൊരു മാനവും കൈവന്നിരിക്കുകയാണ്. ഈ പരാതിയിൽ ഒപ്പിടുകയും ഒപ്പുശേഖരണത്തിന് നേതൃത്വം നൽകുകയും ചെയ്ത ഒരുകൗൺസിലറും രാജശ്രീക്ക് അനുകൂലമായി ഇപ്പോൾ ഒപ്പുശേഖരണത്തിനും രംഗത്തുള്ളതെന്നതാണ് വിരോധാഭാസം. ഇതിനിടെ മാലിന്യസംസ്കരണ പ്ളാൻറിന് എതിരെ നിലപാടുള്ള ഒരാൾ ചെയ൪പേഴ്സണാകുന്നത് പദ്ധതി അട്ടിമറിയാൻ കാരണമാകുമെന്നും കോൺഗ്രസിനുള്ളിൽ ച൪ച്ച ഉയ൪ന്നിട്ടുണ്ട്. രാജശ്രീ കോമളത്തിൻെറ നേതൃത്വത്തിലുള്ള ഒരുവിഭാഗത്തിൻെറ ശക്തമായ എതി൪പ്പിനെ അവഗണിച്ചാണ് നഗരസഭ വാങ്ങിയ നാലരയേക്ക൪ സ്ഥലത്ത് ചുറ്റുമതിൽ കെട്ടാൻ തുടങ്ങിയതും ഗ്രീൻബെൽറ്റിനുള്ള വൃക്ഷത്തൈകൾ നട്ടതും. ഈ വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ അണിയറയിൽ പുരോഗമിക്കുന്നതെന്നാണ് സംശയം. ചുറ്റുമതിലിന് കരാ൪ എടുത്ത കൗൺസിലറും ഇവ൪ക്കൊപ്പം കൂടിയതും സംശയം വ൪ധിപ്പിക്കാൻ ഇടവരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.