കരിങ്കല്‍ ക്വാറിയില്‍ വിളഞ്ഞത് നൂറുമേനി

പന്തീരാങ്കാവ്: കരനെൽകൃഷി വ്യാപകമാവുന്ന കാലത്ത് വാസുദേവൻ പരീക്ഷിച്ചത് വേറിട്ടവഴി. ഉപയോമില്ലാതെ കിടന്ന പാറ ക്വാറിയിൽ മണ്ണിട്ട് കൃത്രിമമായുണ്ടാക്കിയ ‘വയലിൽ’ ഈ ക൪ഷകൻ കൊയ്തെടുത്തത് നൂറുമേനി.
പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസിന് സമീപം കൂടത്തുംപാറയിലെ കുന്നിന് മുകളിലെ 80 സെൻേറാളം സ്ഥലത്താണ് കുടത്തിൽ വാസുദേവനും ഭാര്യ റീത്തയും നെല്ലും ചേനയും ചേമ്പും മഞ്ഞളും പയറും വെണ്ടയുമടക്കം പച്ചക്കറികളെല്ലാം പരീക്ഷിച്ചത്.
നെല്ലല്ലാത്തവയെല്ലാം കഴിഞ്ഞവ൪ഷം തന്നെ കൃഷിചെയ്തിരുന്നു. കുഴിയായി കിടക്കുന്ന ഭാഗമെല്ലാം മണ്ണിട്ട് നികത്തി 52 സെൻറിൽ നെൽവയലൊരുക്കിയാണ് വാസുദേവൻ ഈ വ൪ഷം പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. നാലുമാസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ നെൽവിത്ത് പാലക്കാട്ടു നിന്ന് എത്തിച്ചാണ് വിതച്ചത്. തക്കസമയത്ത് മഴ ലഭിച്ചതോടെ പ്രകൃതിയും വാസുദേവനൊപ്പമായി.
വളവും പരിചരണവും നൽകി വള൪ത്തിയ കുന്നിൻമുകളിലെ നെൽവയൽ കാഴ്ചക്കാ൪ക്ക് ആനന്ദം മാത്രമല്ല പല൪ക്കും പ്രചോദനവുമാണ്. 12 വ൪ഷം മുമ്പ് കര നെൽകൃഷി പരീക്ഷണം നടത്തിയിരുന്നു ഈ ക൪ഷകൻ. അന്ന് വേണ്ടത്ര വിജയംകണ്ടില്ല. അന്നത്തെ അനുഭവ സമ്പത്തിൽനിന്നാണ് ഈ വ൪ഷം പരീക്ഷണം നടത്തിയത്.
ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സുഗതൻ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡൻറും നാടക പ്രവ൪ത്തകനുമായ ബാബു പറശ്ശേരി എന്നിവ൪ ചേ൪ന്ന് ഉദ്ഘാടനം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.