കണ്ണൂ൪: സി.പി.എം ന്യൂനപക്ഷ സെമിനാ൪ വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് കോൺഗ്രസ് വക്താവ് എം.എം. ഹസൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലിംവോട്ട് ലക്ഷ്യമിട്ടുള്ള ഇത്തരം സെമിനാ൪ നാദാപുരത്ത് നടത്താൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു.
ജാതിമത സമ്മേളനങ്ങൾ നടത്തുക പാ൪ട്ടി നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണം. ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയാണ് സെമിനാറിൽ ചെയ്തത്. മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും അടിച്ചമ൪ത്താൻ ശ്രമിച്ചതും സി.പി.എമ്മാണ്.
കണ്ണൂരിൽ ഫസലിനെയും ഷുക്കൂറിനെയും കൊലപ്പെടുത്തിയതും സി.പി.എമ്മാണ്. വോട്ട് ലക്ഷ്യംവെച്ച് ന്യൂനപക്ഷ വിഭാഗത്തിൻെറ സംരക്ഷകരാണ് തങ്ങളെന്ന് വരുത്തിത്തീ൪ക്കാനുള്ള രാഷ്ട്രീയതന്ത്രമാണ് ഇപ്പോൾ പുറത്തെടുത്തിരിക്കുന്നതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.