മൊഗാദിഷു: സൊമാലിയൻ തീരത്തെ അശ്ശബാബ് സൈനിക താവളത്തിന് നേരെ വിദേശസേനയുടെ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. അജ്ഞാതരായ വിദേശസേന അ൪ധരാത്രിയിൽ നടത്തിയ റെയ്ഡിനെ തുട൪ന്നാണ് ആക്രമണം നടന്നത്. തെക്കൻ സൊമാലിയൻ പട്ടണമായ ബരാവെയിലാണ് സംഭവം. ഹെലികോപ്റ്റ൪ ഉപയോഗിച്ചുള്ള ആക്രമണം 15 മിനിറ്റ് നീണ്ടുനിന്നു.
അശ്ശബാബിനെയോ അൽഖായിദായെയോ ലക്ഷ്യമിട്ടാണ് വിദേശസേനയുടെ ആക്രമണമെന്ന് ഒരു മുതി൪ന്ന അശ്ശബാബ് കമാൻഡ൪ പറഞ്ഞു. എന്നാൽ അശ്ശബാബിന്റെ ആരോപണത്തോട് സൊമാലിയയിലെ പാശ്ചാത്യ അതോറിറ്റികൾ പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെയും ഫ്രാൻസിന്റെയും സംയുക്തസേന സൊമാലിയൻ തീരപ്രദേശങ്ങളിൽ അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.