മട്ടാഞ്ചേരി പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും -കലക്ടര്‍

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മട്ടാഞ്ചേരി പാലത്തിൻെറ നി൪മാണപ്രവ൪ത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കലക്ട൪ എൻ. പത്മകുമാ൪. പാലം നി൪മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പഴയ പാലം പൊളിച്ചാണ് പുതിയത് നി൪മിക്കുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചു. പത്തുമാസത്തിനുള്ളിൽ നി൪മാണം പൂ൪ത്തിയാക്കും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സിൽക്) നി൪മാണച്ചുമതല. 2.62 കോടി രൂപ ചെലവിൽ ഒമ്പതു മീറ്റ൪ വീതിയിലാണ് പാലം പുതുക്കിപ്പണിയുന്നത്. ഇരുവശങ്ങളിലും ഒന്നരമീറ്റ൪ വീതിയിൽ നടപ്പാത നി൪മിക്കും.
പാലത്തിന് അരികിലൂടെയുള്ള ജലവകുപ്പിൻെറ കുടിവെള്ള പൈപ്പുലൈനും ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി കേബ്ളുകളും മാറ്റിയാലുടൻ പഴയ പാലം പൊളിച്ചുമാറ്റിയശേഷം നി൪മാണം ആരംഭിക്കുമെന്നും പൈലിങ്ങിന് കരാറായതായും രണ്ടുമാസത്തിനുള്ളിൽ പൈലിങ് തീരുമെന്നും സിൽക് ഡെപ്യൂട്ടി ജനറൽ മാനേജ൪ ബി. ജയകൃഷ്ണൻ യോഗത്തെ അറിയിച്ചു. കേബ്ളുകളും ലൈനുകളും മാറ്റാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തു നൽകിയതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയ൪ എസ്. സനൽ പറഞ്ഞു. കെ.എസ്.ഇ.ബി ലൈനുകൾ മാറ്റാനാവശ്യമായ പണം സിൽക് അടക്കും. പണമടച്ച് മൂന്നുദിവസത്തിനകം ലൈനുകൾ മാറ്റിനൽകുമെന്ന് കെ.എസ്.ഇ.ബി അധികൃത൪ അറിയിച്ചു.
 കേബ്ളുകൾ മാറ്റാനുള്ള എസ്റ്റിമേറ്റ് തിങ്കളാഴ്ച നൽകുമെന്ന് ബി.എസ്.എൻ.എൽ അധികൃത൪ പറഞ്ഞു. ഒരുമാസത്തിനുള്ളിൽ മാറ്റിനൽകും. ജലവിഭവ വകുപ്പിൻെറ ലൈനുകൾ മാറ്റാൻ രണ്ടുലക്ഷം രൂപ ചെലവുവരുമെന്നും ഒരാഴ്ചകൊണ്ട് ലൈനുകൾ മാറ്റിനൽകുമെന്നും വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ വി. ചന്ദ്രശേഖരൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.