വേഗപ്പൂട്ട് ഘടിപ്പിക്കുന്നതില്‍ സ്വകാര്യബസുകള്‍ക്ക് അലംഭാവം

കോട്ടയം: വേഗപ്പൂട്ടിൻെറ കാര്യത്തിൽ സ്വകാര്യബസുകൾ അലംഭാവം കാണിക്കുന്നതായി മോട്ടോ൪ വാഹന വകുപ്പ് പരിശോധനയിൽ കണ്ടത്തെൽ. ബുധനാഴ്ച ജില്ലയിലെമ്പാടുമായി 250 ബസുകൾ പരിശോധിച്ചപ്പോൾ 200 എണ്ണം മാത്രമാണ് ശരിയായ രീതിയിൽ വേഗപ്പൂട്ട് ഘടിപ്പിച്ചതായി കണ്ടത്തൊനായത്. മറ്റ് ബസുകളിലൊക്കെ തെറ്റായ രീതിയിലാണ് യന്ത്രം ഘടിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. 
ഈ ബസുകൾ തകരാറുകൾ ഉടൻ പരിഹരിച്ച് അതത് ആ൪.ടി ഓഫിസുകളിലത്തെി ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് വാങ്ങാൻ നി൪ദേശം നൽകി. നേരത്തേ നിശ്ചയിച്ചിരുന്ന തീയതി അവസാനിക്കുന്ന ദിവസമായ ഇന്നലെ വ്യാപകമായ രീതിയിൽ പരിശോധന നടത്തുകയായിരുന്നു. ഉഴവൂരിൽ 42 വാഹനങ്ങൾ പരിശോധിച്ചതിൽ 32 എണ്ണവും വേഗപ്പൂട്ട് ശരിയായ രീതിയിൽ ഘടിപ്പിച്ച് സ൪വീസ് നടത്തുന്നതായി കണ്ടത്തെി.
 കോട്ടയത്ത് 25 ബസുകളിലാണ് കുഴപ്പമില്ളെന്ന് കണ്ടത്തെിയത്. എല്ലാ ആ൪.ടി ഓഫിസുകളുടെ പരിധിയിലും ഇന്നലെ പരിശോധനയുണ്ടായിരുന്നു. വേഗപ്പൂട്ട് ഘടിപ്പിക്കുന്ന അംഗീകൃത കമ്പനിയുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കിയതിനൊപ്പം ഓരോ വാഹനവും ഓടിച്ചുനോക്കി വേഗം നിയന്ത്രിതമാണോയെന്ന് പരിശോധിച്ചു. വേഗപ്പൂട്ട് ഫിറ്റാണെന്ന് കണ്ടത്തെിയ ബസുകളുടെയെല്ലാം സീൽ ചെയ്ത് വേഗം 60 കിലോമീറ്ററായി നിജപ്പെടുത്തിയതായി കാണിച്ചുകൊണ്ടുള്ള സ്റ്റിക്കറുകളും പതിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.