ബ്ളേഡ് മാഫിയ: ആക്ഷന്‍ കമ്മിറ്റിക്കെതിരെ കേസെടുത്ത നടപടി അന്യായമെന്ന്

സുൽത്താൻ ബത്തേരി: ബ്ളേഡ് മാഫിയ ഭീഷണിയെ തുട൪ന്ന് അമ്മായിപ്പാലം മലങ്കരക്കുന്ന് മുണ്ടക്കൽ ഷാജി (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ ബ്ളേഡുകാരനെതിരെ പ്രതിഷേധിച്ച ആക്ഷൻ കമ്മിറ്റി പ്രവ൪ത്തക൪ക്കെതിരെ കേസെടുത്ത പൊലീസ് നടപടി അന്യായവും പക്ഷപാതപരവുമാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 
ഷാജിയിൽ നിന്ന് അന്യായമായി തട്ടിയെടുത്ത തുകയും ഭൂമി സംബന്ധമായ രേഖകളും തിരിച്ചുകൊടുക്കാൻ തയാറാവാത്ത ബത്തേരിയിലെ ബ്ളേഡ് പലിശ ഇടപാടുകാരൻ മഡോണ റോബ൪ട്ടിൻെറ കടക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രവ൪ത്തക൪ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ആക്ഷൻ കമ്മിറ്റി പ്രവ൪ത്തകരും നാട്ടുകാരുമടക്കം 60 പേ൪ക്കെതിരെയാണ് ഏഴ് വകുപ്പുകൾ ചുമത്തി കേസെടുത്തത്. 
പീഡനത്തിനിരയായ യുവക൪ഷകൻ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി പരാമ൪ശിച്ചിട്ടും റോബ൪ട്ടിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ തയാറാവാത്ത പൊലീസ് സമാധാനപരമായി പ്രതിഷേധിച്ച ആക്ഷൻ കമ്മിറ്റി പ്രവ൪ത്തക൪ക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണം. അന്വേഷണ ചുമതലയിൽ നിന്ന് സി.ഐയെ മാറ്റി കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം. റോബ൪ട്ടിനെതിരെയുള്ള മറ്റു പരാതികളിലും അന്വേഷണം നടത്തണം. 
ഷാജിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഭൂമി സംബന്ധമായ രേഖകളും ലഭ്യമാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. 
ആക്ഷൻ കമ്മിറ്റി കൺവീന൪ പി.കെ.സത്താ൪, പഞ്ചായത്തംഗം മോഹനൻ പുഞ്ചവയൽ, ജോസ് മുണ്ടക്കൽ, വ൪ഗീസ് ചെറുതോട്ടിൽ, പി.ആ൪. സദാനന്ദൻ, അശോക്കുമാ൪, ബെഞ്ചമിൻ ഈശോ, ഐസക് കുറുങ്ങാട്ടിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.