കരിമ്പിന്‍ ചണ്ടി കൂനകള്‍ക്ക് തീപിടിച്ചു; പതിനായിരങ്ങളുടെ നഷ്ടം

മറയൂ൪: മറയൂ൪ ടൗണിന് തൊട്ടടുത്തായി പുതച്ചിവയൽ ഭാഗത്ത് കരിമ്പിൻ ചണ്ടി കൂനകൾക്ക് തിപിടിച്ചു. മൂന്ന് വലിയ കരിമ്പിൻ ചണ്ടി കൂനകൾക്കാണ് തീപിടിച്ചത്. ചെറുവിളാത്ത് സജിയുടെ കരിമ്പിൻ തോട്ടത്തിൽ ഉണക്കി അട്ടിയിട്ട് സൂക്ഷിച്ചിരുന്നതായിരുന്നു കരിമ്പിൻ ചണ്ടി. സിഗരറ്റ് കുറ്റി അലക്ഷ്യമായി വലിച്ചെറിഞ്ഞത് മൂലമാകാം തീ പട൪ന്നതെന്ന് സംശയിക്കുന്നു.
ശ൪ക്കര ഉൽപാദനത്തിന് വളരെ അത്യാവശ്യ ഘടകമാണ് ഉണങ്ങിയ കരിമ്പിൻ ചണ്ടി.
നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ചുറ്റുമുള്ള 40 ഏക്കറോളം കരിമ്പിൻ തോട്ടങ്ങൾ അഗ്നിക്കിരയാകാതെ സംരക്ഷിക്കാനായി. മൂന്നാറിൽ നിന്നെത്തിയ ഫയ൪ഫോഴ്സിൻെറ സേവനം തീയണക്കാൻ സഹായിച്ചു. മറയൂ൪ എസ്.ഐ കെ.ഒ. ജോസ്, ഗ്രേഡ് എസ്.ഐ ജോയിസ് അപ്രേം എന്നിവരുടെ സംഘം സംഭവ സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.