മണ്ണഞ്ചേരി: ആലപ്പുഴ ആ൪.ടി.ഒയുടെ കീഴിൽ 90 സ്വകാര്യബസുകൾക്ക് വേഗപ്പൂട്ട് ഘടിപ്പിച്ചു. വേഗപ്പൂട്ടിൽ മോട്ടോ൪വാഹന വകുപ്പിൻെറ സീൽ പതിക്കൽ നടപടികൾ മണ്ണഞ്ചേരിയിൽ നടന്നു. ആ൪.ടി.ഒ എം. സുരേഷിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ൪ പൂട്ടുകളിൽ സീൽ പതിച്ചു. സംസ്ഥാനത്തുതന്നെ ഒരു ആ൪.ടി.ഒയുടെ കീഴിൽ ഭൂരിഭാഗം സ്വകാര്യബസുകളിലും വേഗപ്പൂട്ട് ഘടിപ്പിച്ച പ്രഥമ ആ൪.ടി.ഒ ഓഫിസ് ആലപ്പുഴയായി. 30 ബസുകളിലാണ് ചൊവ്വാഴ്ച സീൽ പതിച്ചത്. നടപടികൾ ബുധനാഴ്ചയും തുടരുമെന്ന് ആ൪.ടി.ഒ പറഞ്ഞു. അതിനുശേഷം ബസുകൾക്ക് സ൪ട്ടിഫിക്കറ്റുകൾ നൽകും. ഈ സ൪ട്ടിഫിക്കറ്റുകളിൽ ബസിൻെറ ഇൻഷുറൻസ് വിവരങ്ങൾ, പെ൪മിറ്റ് കാലാവധി എന്നിവ ഉണ്ടായിരിക്കും. ഇത് ബസുകളിൽ പരസ്യമായി പ്രദ൪ശിപ്പിക്കും. വേഗപ്പൂട്ട് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ പരിശോധന നടത്തി ഫിറ്റ്നസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ വരുംദിവസങ്ങളിൽ ചെയ്യുമെന്ന് അധികൃത൪ പറഞ്ഞു.
ജോയൻറ് ആ൪.ടി.ഒ കെ. മനോജ്കുമാ൪, മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ ജയരാജ്, അസിസ്റ്റൻറ് മോട്ടോ൪ ഇൻസ്പെക്ട൪മാരായ എം.എസ്. മോഹനൻ, ഫെനിൽ ടി. തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.