പാതായ്ക്കരയില്‍ ലോറി ബസിലിടിച്ച് 41 പേര്‍ക്ക് പരിക്ക്

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ലോറി ബസിലിടിച്ച് 41 പേ൪ക്ക് പരിക്കേറ്റു. പെരിന്തൽമണ്ണ പാതായ്ക്കര വളവിൽ തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്കുള്ള ബെൻസി ബസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.  ഇരു വാഹനങ്ങളുടെയും മുൻഭാഗം തക൪ന്നു. അമിതവേഗത്തിൽ വളവ് തിരിഞ്ഞ് തെറ്റായ ദിശയിൽ വന്ന ലോറി ബസിൽ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെല്ലാം ബസ് യാത്രക്കാരാണ്. അഞ്ച് വയസ്സുകാരിക്കും പരിക്കുണ്ട്. 
പരിക്കേറ്റ് ഇ.എം.എസ് ആശുപത്രിയിലുള്ളവ൪: കൊളത്തൂ൪ അസൈൻ (18), കോഡൂ൪  പിച്ചൻകാട്ടുകര ഹനീഫ(40),  മക്കരപ്പറമ്പ് നാരായണൻ (50), ചെത്തല്ലൂ൪ അമ്മിണി (63), കച്ചേരിപറമ്പ് റഫീഖ് (24), ഗുഡല്ലൂ൪ തൊണ്ടിയാലം നഫീസ (58), മണ്ണാ൪ക്കാട് നിമ്മി (22), ബസ് കണ്ടക്ട൪ പന്തല്ലൂ൪ ഇജാസ് അസ്ലം (34), കൊടക്കാട് ചെണ്ടായിതൊടി സജിത(29),  കൊട്ടപ്പുറം പൊറ്റമ്മൽ  സൈതലവി(40), ആറ്റാശ്ശേരി കോലോതൊടി ഹംസ(44), പയ്യനെടം അന്നക്കുട്ടി (46), ആലത്തൂ൪ രാജേഷ് (20), പൊന്നാനി യൂസഫ് (42), നെന്മാറ ലോഹിതാക്ഷൻ (53), പൂവ്വ ത്താണി ആഷിഖ് (20), വെള്ളിനേഴി ശ്രീജ (33), വെള്ളിനേഴി ഇന്ദിര (48), കൊണ്ടോട്ടി റഫീഖ് (29), ചെത്തല്ലൂ൪ ഷീജ (29), ചെത്തല്ലൂ൪ അനൂപ് (10), തിരൂ൪ മണിമേഖലൈ (35), പുഞ്ചക്കോട് രാജീവ്, പുതുശ്ശേരി ശശികുമാ൪ (43), ചെത്തല്ലൂ൪ അനിത (23), മുത്തുപാളയം അറുമുഖൻ (54), ചെത്തല്ലൂ൪ വിജയലക്ഷ്മി (35), പയ്യനെടം സജി, തമിഴ്നാട് സ്വദേശിനി മനവി (55), ചെത്തല്ലൂ൪ രജിത, മഞ്ചേരി വിനയകുമാ൪ (51), ലോറി ഡ്രൈവ൪ നാമക്കൽ പെരിയസ്വാമി (29), അനീഷ്, ചൂരിയോട് ബേബി (62), ബസ് ഡ്രൈവ൪ കൊണ്ടോട്ടി കളത്തിൽ പറമ്പിൽ ബാവ (36), ചെത്തല്ലൂ൪ കുമാരി (46), തച്ചമ്പാറ കുമാരി (61), ചെത്തല്ലൂ൪ ശ്രീനന്ദ (അഞ്ച്).
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.