പുനലൂ൪: ചന്തയിൽ കടകൾ തീയിട്ടും അല്ലാതെയും നശിപ്പിച്ച സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരം. അക്രമത്തിൻെറ പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരം വ്യാപാരികൾ പൊലീസിന് നൽകി.
മാ൪ക്കറ്റ് കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യ പ്രവ൪ത്തനങ്ങളും നടത്തിവന്നിരുന്നസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ഈ സംഘത്തിലെ ചില൪ തീവെപ്പിനുശേഷം ഒളിവിലാണ്. രാത്രിയിൽ ചന്തയിൽ കഴിച്ചുകൂട്ടുന്ന ഈ സംഘം കടകളിൽ ചില്ലറ മോഷണങ്ങൾ നടത്തിവന്നിരുന്നു.
ചന്തയിലെ ചില ചുമട്ടുതൊഴിലാളികളുടെ അറിവോടെയായിരുന്നു മോഷണമെന്നും ആരോപണമുണ്ട്. വ്യാപാരികൾ മോഷണം തടയാൻ ചില മുൻകരുതലുകൾ എടുത്തത് സംഘത്തെ പ്രകോപിപ്പിപ്പിച്ചിരുന്നു. സംഘത്തിൻെറ പ്രവ൪ത്തനത്തെ കുറിച്ചും വ്യാപാരികൾ പൊലീസിന് നേരത്തേ പരാതി നൽകിയിരുന്നു.ശനിയാഴ്ച രാത്രിയാണ് കടകൾക്കുനേരെ ആക്രമണമുണ്ടായത്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ ഹ൪ത്താൽ ആചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.