ലിസിക്ക് മുന്നില്‍ തെങ്ങും നമിക്കും

കൂരാച്ചുണ്ട്: വേണമെങ്കിൽ പെണ്ണിന് തെങ്ങുകയറാനുമാകുമെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് കൂരാച്ചുണ്ട് സ്വദേശിനി കുറുവത്താഴ ലിസിജോസഫ് എന്ന വീട്ടമ്മ. സ്വന്തം കൃഷിഭൂമിയിൽ തെങ്ങ് കയറാൻ തൊഴിലാളികളെ കിട്ടാതായതോടെയാണ് ലിസി ജോസഫ് തെങ്ങുകയറ്റ പരിശീലനം നേടാനിറങ്ങിയത്.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും കൃഷിഭവനും നാളികേര വികസന ബോ൪ഡും സംയുക്തമായി സംഘടിപ്പിച്ച തെങ്ങുകയറ്റ പരിശീലന പരിപാടിയിൽ ഒരാഴ്ച പങ്കെടുത്ത ശേഷമാണ് ഈ വീട്ടമ്മ ഇതും  അനായാസമാണെന്ന് തെളിയിച്ചത്.  
ഈ വ൪ഷം കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ മികച്ച ക൪ഷകയായി തെരഞ്ഞെടുത്ത് അവാ൪ഡ് നൽകി ലിസിയെ ആദരിച്ചിരുന്നു. തെങ്ങുകയറ്റം അനായാസമാണെന്നും സ്വയംപര്യാപ്തത കൈവരിക്കാൻ സ്ത്രീകൾ മുന്നോട്ടു വരണമെന്നും ലിസി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.