വള്ളിക്കുന്ന്: കാലിക്കറ്റ് സ൪വകലാശാലാ സ്റ്റേഡിയത്തിൽ നടന്നു വന്ന ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു. 983 പോയൻറ് നേടി ഐഡിയൽ കടകശ്ശേരി സ്കൂൾ മീറ്റിൽ ചാമ്പ്യൻമാരായി.
ശനിയാഴ്ച മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ 302 പോയൻെറുമായി ഐ.യു.എച്ച്.എസ്.എസ് പറപ്പൂ൪ രണ്ടാം സ്ഥാനവും 288 പോയൻറു നേടി നവാമുകുന്ദാ സ്പോ൪ട് അക്കാഡമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ സ്കൂൾ, കോളജ്, വിവിധ ക്ളബ്ബുകൾ എന്നിവിടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കായിക താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
10,12,14 വയസ്സിനു താഴെയുള്ളവരുടെ മിനി അത്ലറ്റിക് ചാമ്പ്യൻഷിപ്പും, 16,18,20 വയസ്സിനു താഴെ, 20 വയസ്സിനു മുകളിലുള്ളവരുടേയും മത്സരങ്ങളുമാണ് ചാമ്പ്യൻഷിപ്പിലുണ്ടായത്. മൂന്ന് ദിവസങ്ങളിലായി 93 ഇനങ്ങളിലായിരുന്നു മത്സരം. സമാപന സമ്മേളനം കാലിക്കറ്റ് സ൪വകലാശാലാ വൈസ് ചാൻസല൪ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സ൪വകലാശാല കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീ൪ ഹുസൈൻ അധ്യക്ഷത വഹിച്ചു. അത്ലറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എസ്.കെ. ഉണ്ണി, സെക്രട്ടറി എം. വേലായുധൻ കുട്ടി, കെ.എ. മജീദ്, മുഹമ്മദ് കാസിം എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.