മറയൂ൪: മറയൂ൪, കാന്തല്ലൂ൪ മേഖലയിൽ പാചകവാതക ക്ഷാമം രൂക്ഷമാകുന്നു. മൂന്നാറിലെ ഏജൻസിയാണ് മറയൂ൪, കാന്തല്ലൂ൪ മേഖലകളിലേക്ക് ഗ്യാസ് സിലിണ്ട൪ വിതരണം നടത്തുന്നത്. ഏജൻസികളിൽ നിന്ന് ഗ്യാസ് വിതരണത്തിനായി കൊണ്ടുവരുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിന് വേണ്ട സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. അതേസമയം പാചകവാതകം കരിഞ്ചന്തയിൽ സുലഭമാണ്. പലരിൽനിന്ന് ബുക്കുകൾ കൈപ്പറ്റി ഗ്യാസ് വാങ്ങി മറിച്ച് വിൽക്കുകയാണ്. ബാങ്കുകൾ മുഖാന്തിരം സബ്സിഡി നിരക്കിൽ ഗ്യാസ് ലഭിക്കുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടറുകൾ സ്വന്തമാക്കി ഇരട്ടി വിലക്ക് കച്ചവിറ്റഴിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.