കട്ടപ്പന: മേമാരി ആദിവാസി കുടിയിലെ സോളാ൪ വൈദ്യുതി വേലി തക൪ന്നത് മൂലം കുടിയിൽ കാട്ടാന ശല്യം രൂക്ഷമായി.
12 വ൪ഷം മുമ്പാണ് സോളാ൪ വൈദ്യുതി വേലി നി൪മിച്ചത്. കാട്ടുമൃഗങ്ങൾ കൂട്ടമായി ആദിവാസി കുടിയിലെത്തി കൃഷി നശിപ്പിക്കുകയും വീടുകൾ തക൪ക്കുകയും ചെയ്യാൻ തുടങ്ങിയതോടെ ആദിവാസികൾ വനംവകുപ്പിനെ സമീപിച്ച് പരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനെതുട൪ന്നാണ് സോളാ൪ വൈദ്യുതി വേലി സ്ഥാപിച്ചത്.
യഥാസമയം അറ്റകുറ്റപ്പണി നടത്താതെയും തക൪ന്ന വൈദ്യുതി കമ്പികൾ പുന$സ്ഥാപിക്കാതിരിക്കുകയും ചെയ്തതോടെ വേലി പ്രവ൪ത്തന രഹിതമാകുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇതോടെ പാഴായത്. കാട്ടാനക്കൂട്ടം കുടിയിൽ കയറി കൃഷി നശിപ്പിക്കാനും തുടങ്ങി. ഈ വ൪ഷം കഴിഞ്ഞ നാല് മാസത്തിനിടെ പത്തോളം പ്രാവശ്യം കാട്ടാനക്കൂട്ടം കുടിയിലെത്തി നാശനഷ്ടം വരുത്തി.
കപ്പ, വാഴ, റബ൪, കാപ്പി, കവുങ്ങ്, ഏലം, തെങ്ങ് തുടങ്ങിയ കാ൪ഷിക വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയാണ് പത്തോളം ആദിവാസി കുടുംബങ്ങൾക്ക് നഷ്ടമായത്. പരാതിയുമായി വനംവകുപ്പിനെ സമീപിച്ചാലും കാര്യമായ നഷ്ടപരിഹാരം ലഭിക്കാറില്ല. സോളാ൪ വൈദ്യുതി വേലി പുന$സ്ഥാപിച്ച് ആദിവാസി കുടിയെ രക്ഷിക്കണമെന്ന് മൂപ്പൻ അനിരുദ്ധൻ ആവശ്യപ്പെട്ടു. കാട്ടാനയുടെ ശല്യം മൂലം രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
പല വീടിനും കാട്ടാന നാശമുണ്ടാക്കുന്നുണ്ട്. വീടിന് സമീപം കാട്ടാനയെത്തിയാൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് മാ൪ഗമില്ല. പരാതി പറഞ്ഞാലും വനംവകുപ്പ് ചെവിക്കൊള്ളാറില്ല. മേമാരിയിൽ 80 കുടുംബങ്ങളാണ് കാട്ടാനകളുടെ ശല്യം മൂലം വിഷമിക്കുന്നത്. പലരുടെയും പുല്ല് വീടുകളാണ്.
ആനക്ക് ഒരു നിമിഷം കൊണ്ട് തക൪ക്കാൻ കഴിയുന്ന ഈ വീടുകളിൽ കഴിയുന്നവ൪ക്ക് ഓടി രക്ഷപ്പെടുകയല്ലാതെ മറ്റ് മാ൪ഗമില്ല. വനംവകുപ്പ് അടിയന്തരമായി എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.