കുടയത്തൂ൪: മൃഗാശുപത്രിയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ ‘കൂട്ടിനൊരു കുഞ്ഞാട്’ പദ്ധതി കോളപ്ര ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മുരളീധരൻെറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നി൪വഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് തെരഞ്ഞെടുത്ത 25 കുട്ടികൾക്ക് 3000 രൂപ വിലയുള്ള ആട്ടിൻ കുഞ്ഞുങ്ങളെ സബ്സിഡി നിരക്കായ 1000 രൂപക്ക് വിതരണം ചെയ്തു. പദ്ധതി പ്രകാരം ആടിന് എട്ട് മുതൽ ഒമ്പത് മാസം പ്രായമാകുമ്പോൾ അന്നത്തെ മാ൪ക്കറ്റ് വിലക്ക് എം.വി.ഐ തിരികെ വാങ്ങും. കുട്ടികൾക്ക് താൽപര്യമുണ്ടെങ്കിൽ തുട൪ന്നും വള൪ത്താം. കുട്ടികളുടെ വിഹിതമായി സമാഹരിച്ച തുക എം.എൽ.എ മീറ്റ് പ്രോഡക്ട്ഡ് ഓഫ് ഇന്ത്യ അസി. മാ൪ക്കറ്റിങ് മാനേജ൪ മനുവിന് കൈമാറി.
ജില്ലാ മൃഗസംരക്ഷണ ഓഫിസ൪ ഡോ. ആ൪. ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങളടങ്ങിയ കിറ്റ് പി.ടി.എ പ്രസിഡൻറ് യൂസുഫ് കളപ്പുര വിതരണം ചെയ്തു. വാ൪ഡ് മെംബ൪ വി.സി. ബൈജു, പ്രിൻസിപ്പൽ റോയി തോമസ്, ഹെഡ്മാസ്റ്റ൪ ജോയി ജോസ് എന്നിവ൪ സംസാരിച്ചു. സ്കൂളിൽ സ്ഥാപിതമായ അനിമൽ വെൽഫെയ൪ ക്ളബിലൂടെ കോഴിക്കുഞ്ഞുങ്ങളും കൂടും വിതരണം ചെയ്യാനും അവബോധ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിക്കാനും കഴിഞ്ഞതായി കോഓഡിനേറ്റ൪ ഡോ. ബിജു ജെ.ചെമ്പരത്തി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.